Caught Fire | ഗുരുവായൂരില്‍ ശബരിമല തീര്‍ഥാടകരുടെ ബസിന് തീപ്പിടിച്ചു; വാഹനത്തിലുണ്ടായിരുന്നത് 7 കുട്ടികളടക്കം 50 പേര്‍; വന്‍ ദുരന്തം ഒഴിവായി

 


തൃശ്ശൂര്‍: (KVARTHA) അയ്യപ്പ ഭക്തരുടെ ബസിന് തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. ഗുരുവായൂരില്‍വെച്ചാണ് സംഭവം. ഏഴു കുട്ടികളടക്കം 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.

സേലം എടപ്പാടിയില്‍ നിന്ന് വന്നിരുന്ന ബസിനാണ് തീ പടര്‍ന്നത്. റെയില്‍വേ മേല്‍പാലം ഇറങ്ങി പെട്രോള്‍ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുന്‍വശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ഡ്രൈവറുടെ സീറ്റ് പൂര്‍ണമായും കത്തി നശിച്ചു. സെല്‍ഫ് മോടോറില്‍ നിന്നുള്ള ഷോര്‍ട് സര്‍ക്യൂടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു.

ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗാസ് സിലിന്‍ഡറുകള്‍ ബസില്‍ ഉണ്ടായിരുന്നതും അപ്രതീക്ഷിത അപകടം പെട്രോള്‍ പമ്പിന് മുന്നിലായതും ആശങ്ക പരത്തി. ഡീസല്‍ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി.

അഗ്നിരരക്ഷാസേനയും പൊലീസും ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും പെട്രോള്‍ പമ്പ് ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് തീയണച്ചു.

Caught Fire | ഗുരുവായൂരില്‍ ശബരിമല തീര്‍ഥാടകരുടെ ബസിന് തീപ്പിടിച്ചു; വാഹനത്തിലുണ്ടായിരുന്നത് 7 കുട്ടികളടക്കം 50 പേര്‍; വന്‍ ദുരന്തം ഒഴിവായി

 

Keywords: News, Kerala, Kerala-News, Accident-News, Thrissur-News, Thrissur News, Sabarimala Pilgrim, Bus, Accident, Caught, Fire, Guruvayur News, Passengers, Children, Salem, Edappadi, Devotees, Thrissur: Sabarimala pilgrim's bus caught fire in Guruvayur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia