SWISS-TOWER 24/07/2023

Killed | അമേരികയില്‍ നെവാഡ ലാസ് വേഗസ് കാംപസില്‍ വെടിവയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ന്യൂയോര്‍ക്: (KVARTHA) അമേരികയില്‍ കാംപസിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് കാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

കാംപസിലെത്തിയ അക്രമി പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പ്രതിരോധിക്കുന്നതിനിടെ അക്രമിയും കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

നിലവില്‍ കാംപസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. കാംപസിലുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് ഉടനെ മാറ്റി. വെടിവയ്പ്പിനെതുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Killed | അമേരികയില്‍ നെവാഡ ലാസ് വേഗസ് കാംപസില്‍ വെടിവയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു



Keywords: News, World, World-News, Crime, Crime-News, Three People, Killed, One Critically, Wounded, Las Vegas University, Attack, Police, America, Crime, Campus, Deceased, Three people killed and one critically wounded in Las Vegas university attack.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia