Follow KVARTHA on Google news Follow Us!
ad

Food | ക്രിസ്മസ് വിഭവങ്ങൾക്ക് ഒരുങ്ങിയോ? തീൻമേശയിലെ ഈ വിലകുറഞ്ഞ ഭക്ഷണപദാർഥം നിങ്ങളെ കാൻസറിൽ നിന്ന് രക്ഷിക്കും! വേറെയുമുണ്ട് ഗുണങ്ങൾ

ശൈത്യകാലത്ത് ഏറെ ഫലപ്രദമാണ് Foods, Health Tips, Lifestyle, Diseases, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KAVRTHA) പല കാരണങ്ങളാൽ വർഷത്തിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സമയങ്ങളിലൊന്നാണ് ക്രിസ്മസ്. മറ്റ് ആഘോഷങ്ങൾ പോലെ തന്നെ തീൻമേശയിൽ സമൃദ്ധമായ വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് ക്രിസ്‍മസും. അടുക്കളയിലേക്കു പാഞ്ഞുവരുമ്പോള്‍ തന്നെ പാകമായ വിഭവങ്ങൾ കാത്തിരിപ്പുണ്ടാവും. കൂടാതെ മധുരം പകരാൻ കേക്കുകൾ അടക്കമുള്ളവയുമുണ്ടാകും. എന്നിരുന്നാലും മിക്ക വിഭവങ്ങളിലും കലോറികൾ നിറഞ്ഞിരിക്കാം. ആരോഗ്യ കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധപുലർത്തുന്നവർ ശരീരത്തിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണത്തിനായിരിക്കും പ്രാധാന്യം നൽകുക.

THIS cheap staple on the dinner table could save you from cancer

ആരോഗ്യത്തിന് പ്രത്യേകിച്ച് ഗുണം ചെയ്യുന്ന ഒരു ഘടകമുണ്ട് തീൻമേശയിൽ. ഇത് കാൻസർ അപകടസാധ്യത തടയാനും ഫലപ്രദമാണ്. അടുക്കളയിൽ സുലഭമായ കാരറ്റിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ക്രിസ്മസ് വിരുന്നിലെ ഏറ്റവും വിലകുറഞ്ഞ ഭക്ഷണങ്ങളിലൊന്നായ കാരറ്റിന് കാൻസർ സാധ്യത 20 ശതമാനം വരെ കുറയ്ക്കാൻ കഴിയും. ഈ വർഷം, വിഭവങ്ങൾ തയ്യാറാക്കുമ്പോൾ കാരറ്റിനെ കൂടി ഭക്ഷണത്തിൽ ഉൾപെടുത്താൻ ഇവർ നിർദേശിക്കുന്നു. ജൂസ്, കടലറ്റ് എന്നിങ്ങനെ പലവിധത്തിൽ കാരറ്റ് വിഭവങ്ങൾ തയ്യാറാക്കാം.

കാൻസർ സാധ്യത കുറയ്ക്കാൻ കാരറ്റ് എങ്ങനെ സഹായിക്കും?

ന്യൂകാസിൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ശൈത്യകാലത്തോ അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും കാരറ്റ് കഴിക്കുന്നത് എല്ലാത്തരം അർബുദങ്ങളും വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെ ലഘൂകരിക്കാൻ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ടെത്തിയത്. ക്രിട്ടിക്കൽ റിവ്യൂസ് ഇൻ ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, കാൻസർ സാധ്യത 20 ശതമാനം കുറയ്ക്കാൻ ആഴ്ചയിൽ അഞ്ച് കാരറ്റ് ഫലപ്രദമാകുമെന്ന് വ്യക്തമാക്കുന്നു.

പച്ചക്കറികൾ അത്ര ഇഷ്ടപ്പെടാത്ത ആളുകൾക്ക്, ആഴ്ചയിൽ ഒരെണ്ണം കഴിക്കുന്നത് കാൻസർ സാധ്യത നാല് ശതമാനം വരെ കുറയ്ക്കാൻ പര്യാപ്തമാണ്. കാരറ്റിന് തിളക്കമാർന്ന നിറം നൽകുന്ന സംയുക്തമായ ബീറ്റാ കരോട്ടിനാണ് ആരോഗ്യ ഗുണം സമ്മാനിക്കുന്നത്. നേരത്തെയും, കരോട്ടിൻ കാൻസർ അപകടസാധ്യതയെ ചെറുക്കുന്നതിൽ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാരറ്റിൽ ധാരാളം മൈക്രോ ന്യൂട്രിയന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് കാരറ്റ് ഏറെ ഗുണകരമാണ്.

1. കോശങ്ങളുടെ കേടുപാടുകൾ തടയുന്നു:

കാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സമ്മർദത്തെ ചെറുക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സംഭാവന ചെയ്യുന്നു, വിവിധ പാരിസ്ഥിതിക ഘടകങ്ങൾ കാരണം ശൈത്യകാലത്ത് വർധിക്കുന്ന അവസ്ഥയാണിത്. ആൻറി ഓക്സിഡൻറുകൾ നിങ്ങളുടെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു, രോഗങ്ങളിൽ നിന്ന് പ്രതിരോധം നൽകുന്നു.

2. ദഹനത്തെ സഹായിക്കുന്നു:

കാരറ്റിലെ ഫൈബർ മറ്റൊരു ശൈത്യകാല സൗഹൃദ വശമാണ്. നാരുകൾ ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. സ്ഥിരമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നത് ശൈത്യകാലം മുഴുവൻ സുസ്ഥിരമായ ഊർജത്തിനും മാനസികാവസ്ഥയ്ക്കും കാരണമാകും.

3. ഗർഭാവസ്ഥയിലെ അസ്വസ്ഥതകൾ ലഘൂകരിക്കുന്നു:

സമ്പന്നമായ പോഷകഗുണമുള്ളതിനാൽ ഗർഭിണികൾക്ക് കാരറ്റ് മികച്ചതാണ്. ബീറ്റാ കരോട്ടിൻ രൂപത്തിൽ വിറ്റാമിൻ എ അടങ്ങിയ കാരറ്റ് ഗര്ഭപിണ്ഡത്തിന്റെ ആരോഗ്യകരമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്നു, പ്രത്യേകിച്ച് കണ്ണുകളിലും ചർമ്മത്തിലും. ഫൈബർ ദഹനത്തെ സഹായിക്കുന്നു, മലബന്ധം പോലുള്ള ഗർഭാവസ്ഥയിലെ സാധാരണ അസ്വസ്ഥതകൾ ലഘൂകരിക്കാൻ സഹായിക്കുന്നു. കൂടാതെ, പൊട്ടാസ്യം, വിറ്റാമിൻ കെ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും അമ്മയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സംഭാവന നൽകുന്നു.

4. പ്രതിരോധശേഷി വർധിപ്പിക്കുന്നു

കാരറ്റിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസത്തെ ശക്തിപ്പെടുത്തുകയും കുടലിലെ നല്ല ബാക്ടീരിയകളെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇതുകൂടാതെ, ഇതിലെ ബിടി കരോട്ടിൻ, ഓർഗാനിക് സംയുക്തങ്ങൾ എന്നിവയും ശരീരത്തെ പല പകർച്ചവ്യാധികളിൽ നിന്നും സംരക്ഷിക്കുന്നു. കൂടാതെ, ഈ സംയുക്തം ഏതെങ്കിലും അസുഖത്തിന് ശേഷം ശരീരത്തിൽ വീണ്ടെടുക്കൽ വേഗത്തിലാക്കുന്നു.

5. കരളിന് ഗുണം ചെയ്യും

ലിവർ സിറോസിസ് കുറയ്ക്കാൻ കാരറ്റ് സഹായകമാണ്. ബീറ്റാ കരോട്ടിൻ കരൾ കോശങ്ങളെ ഉള്ളിൽ നിന്ന് ആരോഗ്യത്തോടെ നിലനിർത്തുന്നു. കൂടാതെ, ഇതിന്റെ ഫൈബർ അതിന്റെ ശരിയായ പ്രവർത്തനം നിലനിർത്താൻ സഹായിക്കുന്നു. അതിനാൽ, കരൾ ദുർബലമായ ആളുകൾ ദിവസവും ഒരു കാരറ്റ് കഴിക്കണം അല്ലെങ്കിൽ കാരറ്റ് ജ്യൂസ് ഉണ്ടാക്കി കുടിക്കാം എന്നാൽ വലിയ അളവിൽ കാരറ്റ് കഴിക്കരുതെന്ന് ഓർക്കുക, കാരണം ഇത് കരളിൽ വിഷാംശം വർദ്ധിപ്പിക്കുകയും നിങ്ങൾക്ക് ദോഷം വരുത്തുകയും ചെയ്യും.

6. കണ്ണുകൾക്ക് ഗുണം ചെയ്യും

കണ്ണിന് ബലക്കുറവുണ്ടെങ്കിൽ ദിവസവും ഒരു കാരറ്റ് കഴിക്കാവുന്നതാണ്. കാരറ്റ് കണ്ണുകൾക്ക് പല വിധത്തിൽ ഗുണം ചെയ്യും. ബീറ്റാ കരോട്ടിൻ നേത്ര പ്രശ്നങ്ങൾ കുറയ്ക്കും . കൂടാതെ, ഇത് നമ്മുടെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇതുകൂടാതെ കാരറ്റിലെ വിറ്റാമിൻ സി കണ്ണുകളെ ദീർഘകാലം ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Keywords: News, National, New Delhi, Foods, Health Tips, Lifestyle, Diseases, Carrot, Christmas, This cheap staple on the dinner table could save you from cancer.
< !- START disable copy paste -->

Post a Comment