Accident | നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിനായി തയ്യാറാക്കിയ താത്ക്കാലിക പാലം തകര്‍ന്ന് 20 പേര്‍ക്ക് പരുക്ക്; അപകടത്തെ ചൊല്ലി രാഷ്ട്രീയ പോര്; നിര്‍മാണത്തിലെ അപാകതയെന്ന് സിപിഎം

 


തിരുവനന്തപുരം: (KVARTHA) നെയ്യാറ്റിന്‍കര പുത്തന്‍കടയില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ താത്ക്കാലിക പാലം തകര്‍ന്ന് 20 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. കൈക്കും കാലിനും ഒടിവ് ഉള്‍പെടെ പറ്റിയ ആളുകളെ നെയ്യാറ്റിന്‍കര താലൂക് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ സമീപത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തിരുപുറം ഫെസ്റ്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

തിങ്കളാഴ്ച (25.12.20223) രാത്രി 9 മണിയോടെയാണ് പുറുത്തിവിളയില്‍ പാലം തകര്‍ന്ന് അപകടം ഉണ്ടായത്. മരപ്പാലത്തില്‍ കൂടുതല്‍ ആളുകള്‍ കയറി നിന്നതോടെ പാലം തകരുകയായിരുന്നെന്നും അപകടം നടക്കുമ്പോള്‍ പാലത്തിന്റെ മുകളില്‍ 30 പേരോളം ഉണ്ടായിരുന്നെന്നുമാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്.

പരുക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയിലെത്തിച്ചെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. തിരുപുറം പഞ്ചായതിന്റെ ഉള്‍പെടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയ്ക്കിടെയാണ് അപകടമുണ്ടായത്. മ്യൂസിക് വാടര്‍ ഷോ നടക്കുന്നതിന് സമീപത്തുവച്ചാണ് താത്ക്കാലിക പാലം തകര്‍ന്നുവീണത്. ആയിരത്തിലധികം പേരാണ് ഫെസ്റ്റില്‍ പങ്കെടുത്തിരുന്നത്. 100 ലധികം പേര്‍ 10 മീറ്ററോളം നീളമുള്ള നടപ്പാലത്തില്‍ കയറിയതോടെ പാലം തകരുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം, ക്രിസ്മസ് ആഘോഷത്തിനിടെ താല്‍കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തെ ചൊല്ലി രാഷ്ട്രീയ പോര് കനക്കുകയാണ്. സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി.

പലകള്‍ നിരത്തി നിര്‍മിച്ചതായിരുന്നു നടപ്പാലം. നിലവാരം കുറഞ്ഞ പലകകള്‍ ഉപയോഗിച്ചതാണ് അപകട കാരണമെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. രാഷട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ആരോപിച്ച് മറുവിഭാഗവും രംഗത്തിറങ്ങിയതോടെ വാക് തര്‍ക്കമായി. നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന് സിപിഎം ആരോപിച്ചു.

 
Accident | നെയ്യാറ്റിന്‍കരയില്‍ ക്രിസ്മസ് ആഘോഷത്തിനായി തയ്യാറാക്കിയ താത്ക്കാലിക പാലം തകര്‍ന്ന് 20 പേര്‍ക്ക് പരുക്ക്; അപകടത്തെ ചൊല്ലി രാഷ്ട്രീയ പോര്; നിര്‍മാണത്തിലെ അപാകതയെന്ന് സിപിഎം



Keywords: News, Kerala, Kerala-News, Thiruvananthapuram-News, Accident, Puthankadai News, Paruthivilai News, Thirupuram Grama Panchayath, Thiruvananthapuram News, Temporary, Footbridge, Collapsed, Many People, Injured, Neyyattinkara, Clash, CPM, Hospital, Thiruvananthapuram: Temporary footbridge collapsed and many injured in Neyyattinkara.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia