Accidental Death | വിഴിഞ്ഞത്ത് നിര്‍ത്തിയിട്ട ലോറിയില്‍ ഇരുചക്രവാഹനമിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം

 


തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞത്ത് നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇരുചക്രവാഹനമിടിച്ച് അപകടം. സ്‌കൂടറില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന ഏഴുവയസുകാരന് ദാരുണാന്ത്യം. സിബിന്‍-ദീപ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്.

വ്യാഴാഴ്ച (28.12.2023) രാവിലെ ഏഴരയോടെ വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി ബൈപാസിന് സമീപം റിങ് റോഡിലായിരുന്നു അപകടം. റിങ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ നിയന്ത്രണം തെറ്റിയ സ്‌കൂടര്‍ ഇടിക്കുകയായിരുന്നു.


Accidental Death | വിഴിഞ്ഞത്ത് നിര്‍ത്തിയിട്ട ലോറിയില്‍ ഇരുചക്രവാഹനമിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം



ദമ്പതികളും മകനും അഞ്ചുമാസം പ്രായമുള്ള മകളുമാണ് ഇരുചക്രവാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ദമ്പതികള്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുമാസം പ്രായമുള്ള മകള്‍ പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

Keywords: News, Kerala, Kerala-News, Accident-News, Regional-News, Thiruvananthapuram News, Accident, Child, Injured, Couple, Family, Daughter, Son, Seven Year Old, Boy, Died, Vizhinjam, Road Accident, Accidental Death, Thiruvananthapuram: Seven year old boy died in Vizhinjam road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia