Accidental Death | തുമ്പയില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) തുമ്പയില്‍ ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടന്‍ (35) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കിന്‍ഫ്രയിലെ മെഴ്‌സിലിസ് ഐസ് ക്രിം കംപനിയിലെ ജീവനക്കാരനാണ് മരിച്ച ഉണ്ണിക്കുട്ടന്‍.

വെള്ളിയാഴ്ച (22.12.2023) രാത്രി ഒന്നരയോടെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളജിന് മുന്‍പിലാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ വന്ന ബൈകുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. സിനിമ കണ്ടു മടങ്ങുകയായിരുന്ന ചേര്‍ത്തല സ്വദേശി സഞ്ചരിച്ചിരുന്ന ബൈകില്‍ എതിരെ വന്ന ആഡംബര ബൈക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ കഴക്കൂട്ടം പൊലീസ് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accidental Death | തുമ്പയില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



Keywords: News, Kerala, Kerala-News, Accident-News, Regional-News, Thiruvananthapuram News, Accident, Accidental Death, Bike, Man, Collided, Tumba News, Died, Thiruvananthapuram: Man died in bike collision in Tumba.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script