Follow KVARTHA on Google news Follow Us!
ad

Revanth Reddy | തെലങ്കാനയില്‍ രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രി; ഉത്തം കുമാര്‍ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാര്‍ക്കക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ മറ്റ് പ്രധാന പദവികളോ നല്‍കിയേക്കും

സത്യപ്രതിജ്ഞ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഉണ്ടായേക്കും Telangana's New Chief Minister, Revanth Reddy, Oath, Congress, Meeting, National News
ഹൈദരാബാദ്: (KVARTHA) തെലങ്കാനയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ച പാര്‍ടി സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രിയാകുമെന്ന് റിപോര്‍ട്. രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഉണ്ടാകുമെന്ന് പാര്‍ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപോര്‍ട് ചെയ്യുന്നു.

പാര്‍ടിയിലെ മറ്റ് പ്രമുഖ നേതാക്കളായ ഉത്തം കുമാര്‍ റെഡ്ഡിക്കും മല്ലു ഭട്ടി വിക്രമാര്‍ക്കക്കും ഉപമുഖ്യമന്ത്രി സ്ഥാനമോ അല്ലെങ്കില്‍ മറ്റ് പ്രധാന പദവികളോ നല്‍കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. കര്‍ണാടകയിലെ പോലെ മുഖ്യമന്ത്രിപദം പങ്കുവെച്ചുകൊണ്ടുള്ള ഫോര്‍മുല തെലങ്കാനയില്‍ വേണ്ടെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

Telangana's New Chief Minister: Revanth Reddy To Bag Top Job In State? Reports Say This, Hyderabad, News, Telangana's New Chief Minister, Revanth Reddy, Oath, Congress, Meeting, Politics, Lok Sabha Election, National News.


ചൊവ്വാഴ്ച രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്‍ഡ്യ മുന്നണിയുടെ യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം തന്നെയായിരിക്കും പ്രധാനമായും ചര്‍ച ചെയ്തിട്ടുണ്ടാവുക. ഈ യോഗത്തിലാണ് തെലങ്കാനയില്‍ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നാണ് അറിയുന്നത്. മധ്യപ്രദേശിലും രാജസ്താനിലും ഛത്തീസ്ഗഡിലും തോറ്റ കോണ്‍ഗ്രസിന് ആശ്വസിക്കാനായത് തെലങ്കാനയിലെ വിജയം മാത്രമാണ്.

തെലങ്കാനയില്‍ 119ല്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് ജയിച്ചത്. മുഖ്യമന്ത്രിയായിരുന്ന ചന്ദ്രശേഖര്‍ റാവുവിന്റെ ബി ആര്‍ എസിന് 39 സീറ്റ് മാത്രമാണ് ലഭിച്ചത്. മൂന്നാം തവണയും തെലങ്കാനയില്‍ അധികാരത്തിലേറാമെന്ന ചന്ദ്രശേഖര്‍ റാവുവിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തത് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് പിസിസി അധ്യക്ഷനായിരുന്ന ഉത്തംകുമാര്‍ റെഡ്ഢി രാജിവെച്ചതിനെ തുടര്‍ന്ന് 2021ലാണ് തെലങ്കാനയില്‍ പാര്‍ടി അധ്യക്ഷനായി രേവന്ത് റെഡ്ഡി എത്തുന്നത്. പഠനകാലത്ത് ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പിന്നീട് സംഘ് പരിവാര്‍ ആശയം വിട്ട് തെലുഗുദേശം പാര്‍ടിയിലേക്ക് ചേക്കേറുകയായിരുന്നു.

2009, 2014 വര്‍ഷങ്ങളില്‍ കൊടങ്കലില്‍ നിന്നുള്ള ടിഡിപി എംഎല്‍എയായി. 2017ലാണ് കോണ്‍ഗ്രസിലെത്തുന്നത്. 2019ല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വോടര്‍മാരുള്ള മല്‍കജ് ഗിരി ലോക്സഭാ മണ്ഡലത്തില്‍നിന്ന് മത്സരിച്ച് പാര്‍ലമെന്റിലുമെത്തിയിരുന്നു.

Keywords: Telangana's New Chief Minister: Revanth Reddy To Bag Top Job In State? Reports Say This, Hyderabad, News, Telangana's New Chief Minister, Revanth Reddy, Oath, Congress, Meeting, Politics, Lok Sabha Election, National News.

Post a Comment