Tata Motors | ടാറ്റ മോട്ടോഴ്‌സ് ജനുവരി 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കും; കൂടുക ഇങ്ങനെ

 


ന്യൂഡെൽഹി: (KVARTHA) രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹനങ്ങളുടെ വില ജനുവരി ഒന്ന് മുതൽ മൂന്ന് ശതമാനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഉൽപാദന ചിലവ് വർധിക്കുന്നതിന്റെ ആഘാതം കുറയ്ക്കുന്നതിനാണ് വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Tata Motors | ടാറ്റ മോട്ടോഴ്‌സ് ജനുവരി 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കും; കൂടുക ഇങ്ങനെ

എല്ലാ വാണിജ്യ വാഹനങ്ങൾക്കും ഈ വില വർധന ബാധകമാകുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹോണ്ട, ഓടി തുടങ്ങിയ വാഹന നിർമാണ കമ്പനികളും ജനുവരി മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വാഹനങ്ങളുടെ വില വർധിക്കുന്നതുമായി ബന്ധപ്പെട്ട്, ഉപഭോക്താക്കളുടെ മേൽ വർധിക്കുന്ന ചിലവുകളുടെ ഭാരം വർധിപ്പിക്കാതിരിക്കാൻ തങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ ഗുണനിലവാരമുള്ള വാഹനങ്ങളുടെ വിതരണം ഉറപ്പാക്കാൻ വില വർധനവ് അനിവാര്യമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര വക്താവ് പറഞ്ഞു.

2024 ജനുവരി മുതൽ വിവിധ കമ്പനികളുടെ പല മോഡലുകളും വിലയേറിയതാകും. ടാറ്റയുടെ ആൾട്രോസിന് പുറമെ ഹാരിയർ, നെക്‌സോൺ, പഞ്ച്, സഫാരി, ടിയാഗോ, മഹീന്ദ്രയുടെ എക്‌സിയുവി 300, 700, ബൊലേറോ, സ്‌കോർപിയോ എൻ, താർ എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, മാരുതിയുടെ ആൾട്ടോ, സെലേറിയോ, സിയാസ്, ഡിസയർ, ഈക്കോ, എർട്ടിഗ, ഗ്രാൻഡ് വിറ്റാര, ഇഗ്‌നിസ്, എസ്-പ്രെസ്സോ, സ്വിഫ്റ്റ്, വാഗൺആർ തുടങ്ങി എല്ലാ ഹോണ്ട കാറുകളുടെയും വില ഉയരാൻ പോകുകയാണ്.

Keywords: Lifestyle, Automobile, New Delhi, Tata Motors, Prices, Vehicles, Tata Motors to hike prices of commercial vehicles from next year. Details here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia