Drowned | കടലുണ്ടി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ 4 വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു; 3 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ മുങ്ങി മരിച്ചു

 


മലപ്പുറം: (KVARTHA) മലപ്പുറം നൂറാടി പാലത്തിനു സമീപം മൈലപ്പുറത്ത് കടലുണ്ടി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ മുങ്ങി മരിച്ചു. മലപ്പുറം കോലാര്‍ റോഡില്‍ ചെറുതൊടി അബ്ദുല്ലകുട്ടിയുടെ മകന്‍ ആരിഫുദ്ദീന്‍ (17) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആണ് അപകടം സംഭവിച്ചത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം അഗ്‌നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൂന്നുപേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. പുഴയില്‍ നല്ല അടിയൊഴുക്കും പാറക്കെട്ടുകളും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു.

Drowned | കടലുണ്ടി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ 4 വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു; 3 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ മുങ്ങി മരിച്ചു

അരമണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ അഗ്നി രക്ഷാ സേനയുടെ മുങ്ങല്‍ വിദഗ്ധന്മാരായ ടി ജാബിര്‍, കെസി മുഹമ്മദ് ഫാരിസ് തുടങ്ങിയവര്‍ ചേര്‍ന്ന് ആറു മീറ്റര്‍ താഴ്ചയില്‍ നിന്നും ആരിഫുദ്ദീനെ കണ്ടെത്തി കരയില്‍ എത്തിച്ചു. സി പി ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അസി. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ സജീവ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം എച് മുഹമ്മദ് അലി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെപി ഷാജു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വി എസ് അര്‍ജുന്‍, ഹോം ഗാര്‍ഡുമാരായ അശോക് കുമാര്‍, കെകെ ബാലചന്ദ്രന്‍, വി ബൈജു, എന്‍ സനു, കെ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മൃതദേഹം മലപ്പുറം താലൂക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  Student drowned in Kadalundi river, Malappuram, News, Student, Drowned, Kadalundi River, Obituary, Fire Force, Rescued, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia