Ban | യുദ്ധത്തിൽ തകർന്ന ഗസ്സയ്ക്ക് ഐക്യദാർഢ്യം; ശാർജയിൽ പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക് ഏർപെടുത്തി പൊലീസ്

 


 _ഖാസിം ഉടുമ്പുന്തല_

ശാർജ: (KVARTHA) യുഎഇയിലെ ശാർജയിൽ ഈ പുതുവർഷ രാവിൽ വെടിക്കെട്ട് നടത്തുകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യില്ല. യുദ്ധത്തിൽ തകർന്ന ഗസ്സ (غزة) യിലെ ഫലസ്ത്വീനികൾക്കൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഈ വിഷയത്തിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു ഉത്തരവിട്ടു.
  
Ban | യുദ്ധത്തിൽ തകർന്ന ഗസ്സയ്ക്ക് ഐക്യദാർഢ്യം; ശാർജയിൽ പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക് ഏർപെടുത്തി പൊലീസ്

നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഈ തീരുമാനത്തിൽ സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു. ഇസ്രാഈലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ ഗസ്സ മുനമ്പിൽ ഇതിനകം 20,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടു.
 
Ban | യുദ്ധത്തിൽ തകർന്ന ഗസ്സയ്ക്ക് ഐക്യദാർഢ്യം; ശാർജയിൽ പുതുവർഷ ആഘോഷങ്ങൾക്ക് വിലക്ക് ഏർപെടുത്തി പൊലീസ്

ഗസ്സയിൽ സൈന്യം ആക്രമണം ശക്തമാക്കിയതിനാൽ ഹമാസുമായുള്ള തങ്ങളുടെ യുദ്ധം ഇനിയും മാസങ്ങളോളം നീണ്ടുനിൽക്കുമെന്ന് ഇസ്രാഈൽ സൈനിക മേധാവി പറഞ്ഞിരുന്നു . ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ശാർജയുടെ തീരുമാനമെന്ന് ശാർജ പൊലീസ് മേധാവി മേജർ ജനറൽ സൈഫ് അസ്സർരി അൽ -ശംസി വ്യക്തമാക്കി.

Keywords: Malayalam-News, World, World-News, Gulf, Gulf-News, Sharjah, New Year, Fireworks, Celebrations, Solidarity, Uae, Gaza, Sharjah bans New Year's Eve fireworks, celebrations in solidarity with Gaza.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia