SWISS-TOWER 24/07/2023

Arrested | ശബ് നയുടെ മരണം: ഒളിവിലായിരുന്ന ഭര്‍തൃമാതാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (KVARTHA) ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയില്‍ ഭര്‍തൃവീട്ടില്‍ ശബ്‌ന എന്ന യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃ മാതാവ് പിടിയില്‍. ഭര്‍ത്താവ് ഓര്‍ക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ മാതാവ് നബീസയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന നബീസയെ കോഴിക്കോട്ടെ ലോഡ് ജില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 


Arrested | ശബ് നയുടെ മരണം: ഒളിവിലായിരുന്ന ഭര്‍തൃമാതാവ് അറസ്റ്റില്‍

ശബ്‌നയുടെ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃ സഹോദരി, ഭര്‍തൃ പിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ ഹബീബിന്റെ അമ്മാവന്‍ ഹനീഫ റിമാന്‍ഡിലാണ്. ഹനീഫയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അരൂരിലെ കുനിയില്‍ പുളിയംവീട്ടില്‍ അഹ് മദ് - മറിയം ദമ്പതികളുടെ മകളായ ശബ്‌ന (30) ആണ് മരിച്ചത്. 2010ലായിരുന്നു ശബ്‌നയുടെയും ഹബീബിന്റെയും വിവാഹം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വിദേശത്ത് ജോലി ചെയ്യുന്ന ഹബീബ് വീട്ടിലെത്തുന്നതിന് തലേദിവസമാണ് ശബ്‌നയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പീഡനം അസഹ്യമായതോടെ ഭര്‍ത്താവുമൊത്ത് മാറി താമസിക്കാന്‍ ശബ്‌ന തീരുമാനിച്ചെങ്കിലും സ്വര്‍ണം അടക്കമുള്ളവ തിരികെ നല്‍കാന്‍ ഭര്‍ത്താവിന്റെ മാതാവും സഹോദരിയും തയാറായില്ലെന്നും ഇക്കാര്യം ചോദിച്ചപ്പോള്‍ അധിക്ഷേപിച്ചെന്നും ബന്ധുക്കള്‍ പറയുന്നു.

അസ്വാഭാവിക മരണത്തിന് എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ മരണം ഗാര്‍ഹിക പീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തു വന്നു. ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്നും യുവതിയെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും 120 പവന്‍ സ്വര്‍ണം നല്‍കിയാണ് യുവതിയെ വിവാഹം കഴിച്ചു നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

പൊലീസ് ശബ്‌നയുടെ മകളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. ഉമ്മ മുറിക്കകത്തു കയറി വാതില്‍ അടച്ചപ്പോള്‍ രക്ഷിക്കണമെന്ന് പറഞ്ഞെങ്കിലും വീട്ടിലുള്ളവര്‍ ഒന്നും ചെയ്തില്ലെന്ന് മകള്‍ പൊലീസിന് മൊഴി നല്‍കി. വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ കയറി ശബ് ന വാതിലടച്ച വിവരം മകള്‍ ഹന ഭര്‍തൃപിതാവിനെ അറിയിച്ചെങ്കിലും അദ്ദേഹം ശ്രദ്ധിച്ചില്ല.

കൂടാതെ, ശബ് ന മുറിയില്‍ കയറിയ വിവരം ഭര്‍ത്താവിന്റെ സഹോദരിയെ വീട്ടിലുണ്ടായിരുന്ന മറ്റൊരു കുട്ടി ഫോണില്‍ അറിയിച്ചെങ്കിലും ഇടപെട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ശബ്‌നയെ ഹനീഫയും ഹബീബിന്റെ മാതാവും സഹോദരിയും ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Keywords:  Shabna's death: Mother-in-law arrested, Kozhikode, News, Shabna, Death, Arrested, Police, Probe, Complaint, Allegation, Dowry, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia