Protest | ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം: പയ്യാമ്പലത്ത് 30 അടി ഉയരമുള്ള കോലം കത്തിച്ചു

 


കണ്ണൂർ : (KVARTHA) ഗവർണർക്കെതിരെ എസ്.എഫ്. ഐ പ്രതിഷേധം ശക്തമാക്കുന്നു. വിനോദ സഞ്ചാര കേന്ദ്രമായ കണ്ണൂർ പയ്യാമ്പലത്ത് ഫോർട്ട് കൊച്ചിയിലെ പപ്പാഞ്ഞിയുടെ മാതൃകയില്‍ ഗവര്‍ണര്‍‌ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച്‌ എസ്‌എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചു. പയ്യാമ്ബലം ബീച്ചില്‍ 30 അടി ഉയരമുള്ള കോലമാണ് എസ്‌എഫ്‌ഐ കത്തിച്ചത്.

Protest | ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം: പയ്യാമ്പലത്ത് 30 അടി ഉയരമുള്ള കോലം കത്തിച്ചു


എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിക്കലെന്നാണ് എസ്‌എഫ്‌ഐ നേതൃത്വം പറയുന്നത്. പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയത്. സര്‍വകലാശാലകളെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ കോളജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം ശക്തമാക്കുകയാണ് എസ്‌എഫ്‌ഐ.

  Protest | ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം: പയ്യാമ്പലത്ത് 30 അടി ഉയരമുള്ള കോലം കത്തിച്ചു

വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്നും കേരളത്തിലെത്തിയ ഗവര്‍ണര്‍ക്കുനേരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. പാളയം ജനറല്‍ ആശുപത്രി ജങ്ഷനു സമീപമായിരുന്നു കരിങ്കൊടി പ്രതിഷേധം. വരും ദിവസങ്ങളിലും എസ്.എഫ്.ഐ ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അനുശ്രി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.

Keywords: Kerala, News, malayalam News, Kannur News, Protest, Governor, SFI protest against Governor: 30 feet high Kolam burnt in Payyambalam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia