Criticized | വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍; ലക്ഷ്യം ശാരീരികമായി ഉപദ്രവിക്കല്‍, തിരുവനന്തപുരത്തിന്റെ റോഡുകളില്‍ നടക്കുന്നത് ഗുണ്ടാ ഭരണമെന്നും തനിക്ക് നേരെയുള്ള അതിക്രമത്തിന് നേതൃത്വം നല്‍കിയത് പിണറായി വിജയനെന്നും ആരോപണം

 


തിരുവനന്തപുരം: (KVARTHA) വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ കയ്യേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നല്‍കിയെന്നാണ് ഗവര്‍ണറുടെ ആരോപണം.

Criticized | വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍; ലക്ഷ്യം ശാരീരികമായി ഉപദ്രവിക്കല്‍, തിരുവനന്തപുരത്തിന്റെ റോഡുകളില്‍ നടക്കുന്നത് ഗുണ്ടാ ഭരണമെന്നും തനിക്ക് നേരെയുള്ള അതിക്രമത്തിന് നേതൃത്വം നല്‍കിയത് പിണറായി വിജയനെന്നും ആരോപണം

കരിങ്കൊടി കാണിച്ചവരെ വാഹനത്തില്‍ നിന്നിറങ്ങി ഗവര്‍ണര്‍ കൈകാട്ടി വിളിക്കുകയും ചെയ്തു. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ നിലപാടിനെതിരെയായിരുന്നു എസ് എഫ് ഐ പ്രതിഷേധം. സമരക്കാര്‍ തന്റെ കാറിന്റെ ചില്ലില്‍ അടിച്ചുകൊണ്ടിരുന്നതായും അതിനാലാണു പുറത്തിറങ്ങിയതെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരള സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയവര്‍ക്കിടയില്‍ കാറില്‍ നിന്നിറങ്ങി ഗവര്‍ണര്‍ പ്രതിരോധിച്ചതോടെ അസാധാരണ സംഭവങ്ങളാണ് നഗരത്തില്‍ അരങ്ങേറിയത്. 'ആര്‍ എസ് എസ് ഗവര്‍ണര്‍ ഗോബാക്' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ് എഫ് ഐ പ്രതിഷേധം.

എസ് എഫ് ഐ എന്നെ ഒന്നും ചെയ്തിട്ടില്ല. അവര്‍ റോഡില്‍ നില്‍ക്കുന്നത് കണ്ടു ഞാന്‍ പുറത്തിറങ്ങി. എന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ട. എന്നെ കണ്ടിട്ട് അവര്‍ എന്തിനാണ് ഓടിപ്പോകുന്നത്. മുഖ്യമന്ത്രിയാണ് ഈ ആളുകളെ അയയ്ക്കുന്നത്. എന്നെ ശാരീരികമായി ഉപദ്രവിക്കല്‍ തന്നെയാണ് അവരുടെ ലക്ഷ്യം. തിരുവനന്തപുരത്തിന്റെ റോഡുകളില്‍ നടക്കുന്നത് ഗുണ്ടാ ഭരണമാണ്. അത് അനുവദിക്കില്ല.

ഇത്തരം ഗുണ്ടായിസങ്ങള്‍ അനുവദിക്കാനാവില്ല. വൃത്തികെട്ട ഗുണ്ടാകളി എന്നോട് വേണ്ട. ഭരണഘടനാ സംവിധാനം തകര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എന്നെ കായികമായി നേരിടാനാണ് എസ് എഫ് ഐ പ്രതിഷേധിച്ചത്. ഈ സുരക്ഷയാണോ എനിക്കുവേണ്ടി ഒരുക്കിയത്? ക്രിമിനലുകളാണ് എനിക്കെതിരെ പ്രതിഷേധിക്കുന്നത്. കായികമായി നേരിടാനാണ് എസ് എഫ് ഐയുടെ ശ്രമം. ഭീഷണിപ്പെടുത്താനാണു നീക്കമെങ്കില്‍ വിലപ്പോവില്ല. ഗുണ്ടകളെ ഭരിക്കാന്‍ അനുവദിക്കില്ല. ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരായ പാവങ്ങള്‍ എന്തു ചെയ്യും?'' കാറില്‍നിന്നു പുറത്തിറങ്ങിയ ഗവര്‍ണര്‍ ക്ഷോഭത്തോടെ പറഞ്ഞു.

ഉദ്യോഗസ്ഥരോട് ക്ഷുഭിതനായ ഗവര്‍ണര്‍, ഇതാണോ തനിക്കൊരുക്കിയ സുരക്ഷയെന്നും ഇത് കടുത്ത സുരക്ഷ വീഴ്ചയാണെന്നും ചൂണ്ടിക്കാണിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഇത്തരമൊരു പ്രതിഷേധം അരങ്ങേറുമോ എന്ന് ചോദിച്ച ഗവര്‍ണര്‍ ഈ ഗൂഢാലോചനക്ക് പിന്നില്‍ മുഖ്യമന്ത്രിയും പാര്‍ടിയുമാണെന്ന് കുറ്റപ്പെടുത്തി. 'മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ? ഈ ഗുണ്ടകളാണോ ഭരിക്കുന്നത്. ക്രിമിനലുകള്‍.

കാര്‍ ആക്രമിക്കുന്നതാണോ ജനാധിപത്യം. അവര്‍ മുഖ്യമന്ത്രിയുടെ കാര്‍ ആക്രമിക്കുമോ. കണ്ണൂരില്‍ ചെയ്തതുപോലെ എന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയതാണ് ഈ പ്രതിഷേധം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിത് എന്നും ഗവര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. വഴുതക്കാട് ജന്‍ക്ഷനില്‍ വച്ചാണു ഗവര്‍ണറെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

Keywords:  SFI again with black flag protest against Governor Arif Muhammad Khan, Thiruvananthapuram, News, Black Flag Protest, Governor Arif Muhammad Khan, Allegation, Chief Minister, Pinarayi Vijayan, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia