Parliament | 'പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച: സന്ദര്‍ശക ഗാലറിയില്‍ നിന്ന് 2 പേര്‍ താഴേക്ക് ചാടി, എംപി മാര്‍ക്ക് നേരെ സ്‌പ്രേ അടിച്ചു'

 


ന്യൂഡെല്‍ഹി: (KVARTHA) പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികള്‍ പുരോഗമിക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികമാണ് ബുധനാഴ്ച. സംഭവ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഉണ്ടായിരുന്നില്ല.

ഗാലറിയില്‍ നിന്ന് ചാടിയവരില്‍ നിന്ന് മഞ്ഞനിറത്തിലുള്ള സ്‌പ്രേ പിടികൂടിയതായി അധികൃതര്‍ വ്യക്തമാക്കി. എംപി മാര്‍ക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപോര്‍ടുകളുണ്ട്. സ്‌പ്രേ അടിച്ചതോടെ മഞ്ഞ ദ്രാവകം പുറത്തുവന്നുവെന്നും അവിടം മുഴുവനും പുക കൊണ്ട് മൂടിയെന്നും ധരിച്ച ഷൂവില്‍ നിന്നുമാണ് ഇവര്‍ ഇത് പുറത്തെടുത്തതെന്നും എം പിമാര്‍ പറയുന്നു.
ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. രണ്ട് പേരാണ് താഴേക്ക് ചാടിയത്. 

Parliament | 'പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച: സന്ദര്‍ശക ഗാലറിയില്‍ നിന്ന് 2 പേര്‍ താഴേക്ക് ചാടി, എംപി മാര്‍ക്ക് നേരെ സ്‌പ്രേ അടിച്ചു'

ഇവര്‍ സര്‍കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും റിപോര്‍ടുകളുണ്ട്. എംപിമാരെല്ലാം സുരക്ഷിതരാണ്. എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രണ്ട് പേരെയും പിടിച്ചുവച്ചു സിഖ് സംഘടനകള്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. പ്രതികളെ ചോദ്യം ചെയ്തുവരുന്നു

വാര്‍ഷിക ദിവസം, ഇന്‍ഡ്യയുടെ പാര്‍ലമെന്റ് വീണ്ടും ആക്രമിക്കപ്പെട്ടുവെന്ന് പാര്‍ലമെന്റിന് പുറത്ത് വച്ച് കാര്‍ത്തി ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംശയിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് മറ്റൊരു നിയമസഭാംഗമായ ഗൗരവ് ഗൊഗോയ് പറഞ്ഞു. അറകളില്‍ പുകയും പിന്നീട് ഒരുതരം ശബ്ദവും ഉണ്ടായതായി മറ്റ് എംപിമാര്‍ പറഞ്ഞു.

2001 ല്‍ ഇന്‍ഡ്യയുടെ പാര്‍ലമെന്റ് സമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് തോക്കുധാരികള്‍ ഉള്‍പെടെ ഒരു ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദികളാണെന്ന് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. 

Keywords: Security breach in Indian parliament, man jumps into lawmakers's area, New Delhi, News, Security Breach, Security, Parliament, Custody, Politics, Lok Sabha, Allegation, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia