Foiled | തുറമുഖങ്ങള്‍ വഴി ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി; സഊദി അറേബ്യയില്‍ 117,000 ലഹരി ഗുളികകള്‍ പിടികൂടി

 


റിയാദ്: (KVARTHA) സഊദി അറേബ്യയിലെ രണ്ട് പ്രധാന തുറമുഖങ്ങളായ അല്‍ ഹദിത, അല്‍ ബത്ത വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ കസ്റ്റംസ് സംഘം പരാജയപ്പെടുത്തി. 117,000 ക്യാപ്റ്റഗണ്‍ ഗുളികകളും 6,000 ഗ്രാമിലേറെ ഷാബുവും പിടിച്ചെടുത്തതായി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

ഒരു ട്രകിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് 117,210 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയത്. അല്‍ ബത്തയില്‍ മറ്റൊരു സംഭവത്തില്‍ ട്രകില്‍ അഗ്‌നിശമന ഉപകരണത്തിനുള്ളിലാണ് 6,170 ഗ്രാം ഷാബു ഒളിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് എത്തിയ രണ്ട് ട്രകുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കള്ളക്കടത്ത് ചെറുക്കുന്നതിനുള്ള പൊതുജന സഹകരണം അതോറിറ്റി അഭ്യര്‍ഥിച്ചിട്ടുണ്ട്.

Foiled | തുറമുഖങ്ങള്‍ വഴി ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി; സഊദി അറേബ്യയില്‍ 117,000 ലഹരി ഗുളികകള്‍ പിടികൂടി
 

കള്ളക്കടത്ത് പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പ്രത്യേക സുരക്ഷാ നമ്പര്‍ (1910), ഇമെയില്‍ (1910@zatca(dot)gov(dot)sa), അല്ലെങ്കില്‍ രാജ്യാന്തര നമ്പര്‍ (+966 114208417) വഴി അധികൃതരെ അറിയിക്കാം.

Keywords: News, Gulf, Gulf-News, Police-News, Saudi Arabia News, Riyadh News, Customs Teams, Foil, Drug, Smuggling Attempts, Al Haditha, Al Batha, Border Points, Captagon Pills, Zakat Tax and Customs Authority (ZATCA), Saudi customs teams foil drug smuggling attempts at Al Haditha and Al Batha border points.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia