Robbery | പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച നടന്ന സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു; നഷ്ടമായത് 8 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും വിലപ്പെട്ട രേഖകളുമെന്ന് പരാതി

 


കണ്ണൂര്‍: (KVARTHA) പയ്യന്നൂരില്‍ വീട് കുത്തിതുറന്ന് മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്നെന്ന പരാതിയില്‍ പൊലീസ് പ്രതികളെ തേടി ഇരുട്ടില്‍ തപ്പുന്നു. പൂട്ടിയിട്ട വീട്ടില്‍ നിന്ന് 16 പവന്‍ സ്വര്‍ണവും 20000 രൂപയും കവര്‍ന്ന സംഭവത്തിലാണ് ഒരാഴ്ച്ചയായിട്ടും പുരോഗതിയില്ലാത്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കവര്‍ച വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. 20000 രൂപയും സ്വര്‍ണത്തോടൊപ്പം മോഷണം പോയിരുന്നുവെന്നാണ് പരാതി. പയ്യന്നൂര്‍ സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് ചേരിക്കല്‍ മുക്കില്‍ പൂര്‍ണിമയുടെ വീട്ടിലാണ് കവര്‍ച നടന്നത്. വീട്ടുടമസ്ഥയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചുവെങ്കിലും പ്രതികളെ കുറിച്ചുളള യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

പയ്യന്നൂര്‍ പൊലീസ് പറയുന്നത്: കഴിഞ്ഞ തിങ്കളാഴ്ച പൂര്‍ണിമ വീട് പൂട്ടി തലശ്ശേരിയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ബുധനാഴ്ച വൈകിട്ട് ആറരയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച ശ്രദ്ധയില്‍പെട്ടത്. മോഷ്ടാക്കള്‍ മുന്‍ വശത്തെ വാതില്‍ തകര്‍ത്തിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ മൂന്ന് കിടപ്പുമുറികളിലെ അലമാരകള്‍ ഉള്‍പെടെയാണ് നശിപ്പിച്ചത്.

എട്ട് ലക്ഷത്തോളം രൂപ വിലയുളള സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. 12 പവന്റ മാലയും മൂന്ന് മോതിരങ്ങളും 20000 രൂപയുമാണ് മോഷ്ടിച്ചത്. ഇവിടെ നിന്നും വിലപ്പെട്ട രേഖകളായ പാസ്പോര്‍ടും ചെക് ബുകും എടുത്തുകൊണ്ടു പോയിട്ടുണ്ട്. ഫ്രിഡ്ജിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും മോഷ്ടാക്കള്‍ കഴിച്ച നിലയിലായിരുന്നു. ഇവയുടെ അവശിഷ്ടങ്ങള്‍ അടുക്കളയിലും മറ്റും ഉപേക്ഷിച്ച നിലയിലാണ്.

പ്രദേശത്തെ സി സി ടി വി കാമറകള്‍ പൊലീസ് പരിശോധിച്ചുവെങ്കിലും മോഷ്ടാക്കളെ കുറിച്ചുളള വിവരങ്ങള്‍ ലഭിച്ചില്ല. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിയിട്ടുണ്ട്.

ഗള്‍ഫിലാണ് പൂര്‍ണിമയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഇവര്‍ തലശ്ശേരിയിലുളള പിതാവിനെ കാണാന്‍ വീടുപൂട്ടി പോയപ്പോഴാണ് കവര്‍ച നടന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Robbery | പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച നടന്ന സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു; നഷ്ടമായത് 8 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും വിലപ്പെട്ട രേഖകളുമെന്ന് പരാതി

 

Keywords: News, Kerala, Kerala-News, Local-News, Regional-News, Kannur-News, Payyannur News, Robbery, Locked House, 8 Lakhs, Gold Jewelery, Vvaluable Documents, Lost, Police, Complaint, Robbery in locked house; 8 Lakhs gold jewelery and valuable documents were lost.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia