Follow KVARTHA on Google news Follow Us!
ad

Revanth Reddy | തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡിയും ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാര്‍കയും 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി; കോണ്‍ഗ്രസ് അധ്യക്ഷനും, രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമടക്കം നിരവധി പ്രമുഖര്‍ എത്തി

ഗവര്‍ണര്‍ തമിലിശൈ സൗന്ദരരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു Revanth Reddy, Sworn, Telangana CM, Politics, Congress, National News
ഹൈദരബാദ്: (KVARTHA) തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദിലെ എല്‍ബി സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമാര്‍ക്കയും 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഗവര്‍ണര്‍ തമിലിശൈ സൗന്ദരരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് രേവന്ത് റെഡ്ഡി സത്യവാചകം ചൊല്ലിയത്.

Revanth Reddy sworn in as Telangana CM; Sonia, Kharge, Rahul, Priyanka attend the event, Hyderabad, News, Revanth Reddy, Sworn, Telangana CM, Politics, Congress, Sonia Gandhi, Rahul Gandhi, National News

വികാരാബാദ് എംഎല്‍എ ഗദ്ദം പ്രസാദ് കുമാറിനെ സംസ്ഥാനത്തെ നിയമസഭാ സ്പീകറായി തിരഞ്ഞെടുത്തു. കഴിഞ്ഞ നിയമസഭയിലെ കോണ്‍ഗ്രസിന്റെ കക്ഷി നേതാവും പ്രമുഖ ദളിത് നേതാവുമാണ് മല്ലു ബട്ടി വിക്രമാര്‍ക്ക. മുന്‍ പിസിസി അധ്യക്ഷന്‍ എന്‍ ഉത്തം കുമാര്‍ റെഡ്ഡിയാണ് മന്ത്രസഭയിലെ മറ്റൊരു പ്രമുഖന്‍.

കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി, പൊന്നം പ്രഭാകര്‍, ദാസരി അനസൂയ, ദാമോദര്‍ രാജ നരസിംഹ, ഡി ശ്രീധര്‍ ബാബു, തുമ്മല നാഗേശ്വര റാവു, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, കൊണ്ട സുരേഖ, ജുപ്പള്ളി കൃഷ്ണറാവു എന്നിവരാണ് രേവന്ത് മന്ത്രിസഭയിലെ അംഗങ്ങള്‍. തെലങ്കാന സംസ്ഥാനം രൂപവത്കരിച്ച ശേഷം കോണ്‍ഗ്രസിന്റെ ആദ്യ മുഖ്യമന്ത്രിയായാണ് രേവന്ത് റെഡ്ഡി ചുമതലയേല്‍ക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷരായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

2014ല്‍ സംസ്ഥാനം രൂപവത്കരിച്ച ശേഷം മുതല്‍ ഭരണം നടത്തിയ ബി ആര്‍ എസിനെ തൂത്തെറിഞ്ഞാണ് 64 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണം നേടാന്‍ കഴിഞ്ഞത്. ഛത്തീസ് ഗഢ്, രാജസ്താന്‍, മധ്യ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയും മിസോറാമില്‍ സെഡ് പി എമുമാണ് അധികാരത്തിലെത്തിയത്.

Keywords: Revanth Reddy sworn in as Telangana CM; Sonia, Kharge, Rahul, Priyanka attend the event, Hyderabad, News, Revanth Reddy, Sworn, Telangana CM, Politics, Congress, Sonia Gandhi, Rahul Gandhi, National News.

Post a Comment