Follow KVARTHA on Google news Follow Us!
ad

Police | പൊലീസിന്റെ കരക്കമ്പികളും മാപ്പ് പറയുന്ന ചാനലുകളും; ചൂടുവെള്ളത്തിൽ നിരന്തരം വീഴുന്ന പൂച്ചകൾ ഇനിയും പാഠം പഠിക്കേണ്ടെ?

വ്യാജ വാർത്തകൾ ആവർത്തിക്കുന്നു Kidnap, Police FIR, Kollam, Politics, Journalism
 -ഭാമനാവത്ത്-

കണ്ണൂർ: (KVARTHA) കേരളത്തിലെ മാത്രമല്ല ലോകത്തെ തന്നെ മാധ്യമ പ്രവർത്തകരുടെ വാർത്തകളുടെ ഉറവിടം (Source) പൊലീസാണ്. ഒരു കുറ്റകൃത്യം നടന്നാലോ മറ്റു സംഭവങ്ങളുണ്ടായാലോ ആധികാരികമായ വിവരങ്ങൾ നൽകുന്നതും അതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളിലുടെ ജനങ്ങളിൽ എത്തിക്കുന്നതും പൊലീസുകാർ തന്നെയാണ്. ഒരു മാധ്യമ പ്രവർത്തകന്റെ പ്രൊഫഷനൽ വിജയങ്ങളിലൊന്ന് അയാൾ പൊലീസുമായി പുലർത്തുന്ന അടുത്ത ബന്ധവും കൂടിയാണ്.
    
Kerala, Kerala News, Relationship, Kannur, Police, Media, Report, Fir, Source, Relationship between police and media.

എന്നാൽ തങ്ങളെ നിർബന്ധിതമായി ആശ്രയിക്കേണ്ടി വരുന്ന മാധ്യമ പ്രവർത്തകരെ മിസ് ലീഡ് ചെയ്യാനും ആധികാരികമല്ലാത്ത വാർത്ത നൽകി ട്രാപിലാക്കാനും ചില പൊലീസുകാർ പലപ്പോഴും ബോധപൂർവം ശ്രമിക്കാറുണ്ട്. കൊല്ലത്ത് ആറു വയസുകാരിയെ തട്ടി കൊണ്ടുപോയ സംഭവത്തിൽ ചില ദൃശ്യ മാധ്യമങ്ങൾ വീണു പോയത് പൊലീസിന്റെ ഇത്തരം ട്രാപിലാണ്. പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് നടത്തിയ രഹസ്യാന്വേഷണങ്ങൾ വലിയ വാർത്തയായി മാറിയതും അയാളെ പല മാധ്യമങ്ങളും പ്രതി കൂട്ടിൽ നിർത്താൻ ശ്രമിച്ചതും അങ്ങനെയാണ്.
    
police, media,

കുട്ടിയുടെ പിതാവിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നുവെന്ന വാർത്തകൾ വന്നത് ഇത്തരത്തിലാണ്. എന്നാൽ കേസിലെ യഥാർത്ഥ പ്രതികൾ പിന്നീട് അറസ്റ്റിലായപ്പോൾ ഈ കാര്യം പർവീതികരിച്ചു റിപോർട് ചെയ്ത ചാനലുകൾ വെട്ടിലായി. ന്യൂസ് ഹവറിൽ വിളിച്ചു വരുത്തി ഏഷ്യാനെറ്റിലെ വിനു വി ജോൺ കുട്ടിയുടെ പിതാവിനോട് പരസ്യമായി മാപ്പു പറഞ്ഞുവെങ്കിലും മറ്റുള്ളവർ അക്കാര്യത്തിൽ മൗനം പാലിച്ചു. വാർത്തകൾ റിപോർട് ചെയ്യമ്പോൾ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ പരസ്യമായി മാപ്പു പറയുന്നത് അതിന്റെ പ്രത്യാഘാതമേൽക്കുന്നയാൾക്ക് അൽപമെങ്കിലും ആശ്വാസമാണ്. അത്തരം ഒരു സംസ്കാരത്തിലേക്ക് മാധ്യമ ലോകം കൂടുതൽ മാറേണ്ടതുണ്ട്.

പൊലീസിൽ നിന്നും ലഭിക്കുന്ന ചില അഭ്യൂഹങ്ങളും നീക്കങ്ങളും വെച്ചാണ് പലരും വാർത്ത തിടുക്കത്തിൽ ചെയ്യുന്നത്. എന്നാൽ സ്റ്റേഷനിൽ എഫ് ഐ ആറിന്റെ പിൻതുണയില്ലാത്ത ഇത്തരം വാർത്തകൾ എയർ ചെയ്യുമ്പോൾ അത് പുകമറ സൃഷ്ടിക്കുകയാണ്. ഓരോ ക്രൈം കേസിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റ ബൈറ്റ് കൂടി വേണമെന്ന് ഡെസ്കുകൾ നിർബന്ധം പിടിക്കാൻ കാരണമായത് ഇത്തരം വ്യാജ വാർത്തകൾ ആവർത്തിക്കാൻ തുടങ്ങിയതോടെയാണ്. എന്നാൽ ഓരോ മണിക്കൂറിലും ബ്രേക്കിംഗ് ന്യൂസുകൾ അതിവേഗം നൽകുന്ന
വാർത്താചാനലുകൾക്ക് നിറം പിടിപ്പിച്ച സത്യത്തിന്റെ അംശം ചേർന്ന വാർത്തകൾ അവതരിപ്പിക്കേണ്ടി വരുന്നതിൽ നിന്നും ഒരിക്കലും വിട്ടുനിൽക്കാനാവില്ല.

കേരളത്തിലെ മാധ്യമങ്ങൾ നൽകുന്ന വാർത്തകളിൽ പലതും വ്യാജമാണെന്ന് സ്ഥാപിക്കാൻ ചില ഉന്നത ഉദ്യോഗസ്ഥരും താഴെക്കിടയിലുള്ളവരുമൊക്കെ ബോധപൂർവം ശ്രമിക്കുന്നുണ്ട്. ഇത്തരം കരകമ്പികൾക്ക് പിന്നിൽ ഇവരാണ് പ്രവർത്തിക്കുന്നത്. തുടക്കത്തിലെ വിവാദ വിഷയങ്ങളിൽ മാധ്യമങ്ങളെ മിസ് ലീഡ് ചെയ്യാൻ ഇവർ ശ്രമിക്കുന്നു. അതിന് വ്യക്തമായ ഒരു രാഷ്ട്രീയ അജൻഡ കൂടിയുണ്ട്. നിങ്ങൾ വായിക്കുന്ന / കാണുന്ന വാർത്ത തെറ്റാണെന്ന് തെളിഞ്ഞു. കഴിഞ്ഞാൽ മാധ്യമങ്ങളുടെ ക്രഡിബിലിറ്റി വായനക്കാരിൽ നിന്നും നഷ്ടമാകും. എല്ലാം മാധ്യമ ഗുഡാലോചനയെന്നു പറഞ്ഞു തങ്ങളുടെ വീഴ്ച്ചകളിൽ നിന്നും വ്യാജ പ്രചരണമെന്നു ചൂണ്ടികാട്ടി ഒഴിഞ്ഞു മാറുന്ന സർക്കാരും ആഗ്രഹിക്കുന്നത് അതാണ് എന്നാണ് ആക്ഷേപം.

തങ്ങളുടെ മൈക്കായി പ്രവർത്തിക്കുന്നവർക്ക് ആദ്യം വാർത്ത നൽകുകയെന്നത് സംസ്ഥാനത്തെ പൊലീസുകാരുടെ ശൈലിയാണ്. വാർത്താ സംബന്ധമായ ആവശ്യങ്ങൾക്ക് അതിവേഗം വസ്തു നിഷ്ഠമായി വിവരം നൽകാവുന്ന പബ്ലിക് റിലേഷൻസ് ഓഫീസറും പൊലീസില്ല. ഇതുകാരണം കാര്യങ്ങൾ തേങ്ങയാണോ മാങ്ങയാണോയെന്നു തിരിച്ചറിയാൻ കഴിയാത്ത സ്പെഷൽ ബ്രാഞ്ചിനെയാണ് ആശ്രയിക്കേണ്ടി വരുന്നതെന്ന് പലരും പറയുന്നു. മാധ്യമ പ്രവർത്തകരെ ചെറിയ ക്രൈം, മയക്കുമരുന്ന് വാർത്തകൾ അറിയിക്കുന്നതിനായി ചില ജില്ലാ പൊലീസ് മേധാവികൾ വാട്സ് ആപ്പ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും രൂപകരിച്ചിട്ടുണ്ടെങ്കിലും എഫ്ഐആർ പോലെ വൈകിയാണ് ഇവിടെയും വാർത്തകൾ അപ്‌ലോഡ് ചെയ്യുന്നത്.

വലിയ വാർത്തകളുടെ അന്വേഷണം നടക്കുമ്പോൾ പൊലീസിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ വാർത്തകൾ ഹാൻഡിൽ ചെയ്യാതിരിക്കുന്നതാണ് ഔചിത്യം. 'കാത്തിരുന്ന് കാണാം' എന്ന നയം എല്ലാവരും സ്വീകരിച്ചാൽ നിറം പിടിപ്പിച്ച വാർത്തകളുടെ മുള്ളു മുന കൊണ്ടു മറ്റുള്ളവർക്ക് ആപൽക്കരമായി മുറിവേൽക്കുനത് ഒഴിവാക്കാം. നൂറ് ബ്രേക്കിങ് ന്യൂസുകളെക്കാൾ മഹത്തരമാണ് കൺഫേം ചെയ്യാതെയുള്ള ഒരു വാർത്ത പ്രസിദ്ധീകരിക്കാതിരിക്കൽ.

Keywords: Kerala, Kerala News, Relationship, Kannur, Police, Media, Report, Fir, Source, Relationship between police and media. < !- START disable copy paste -->

Post a Comment