Follow KVARTHA on Google news Follow Us!
ad

Ranjith | ഇടയ്ക്കിടെ തികട്ടിവരും ആറാം തമ്പുരാൻ! സമാന്തര സിനിമകളെ ചവറെന്ന് രഞ്ജിത്ത് സർക്കാർ പദവിയിലിരുന്ന് വിമർശിക്കുമ്പോൾ

ഡോ. ബിജുവിന്റെ അദൃശ്യ ജാലകങ്ങളെ കുറിച്ചാണ് ഒളിയമ്പ് എയ്തത് Movie, കേരള വാർത്തകൾ, Entertainment, Ranjith
_നവോദിത്ത് ബാബു_

കണ്ണൂർ: (KVARTHA) മലയാള സിനിമയുടേത് മാത്രമല്ല ലോക സിനിമയുടെ ചരിത്രം തന്നെ തീയേറ്ററുകളിൽ ഓടുന്നതും ഓടാത്തതുമായ സിനിമകളുടെതാണ്. മലയാള സിനിമാ ചരിത്രത്തിൽ നിർണായകമായ സ്ഥാനങ്ങൾ അടയാളപ്പെടുത്തിയ അടൂരിന്റെയും അരവിന്ദന്റെയും ജോൺ എബ്രഹാമിന്റെയുമൊക്കെ എത്ര സിനിമകൾ ബോക്സ് ഓഫീസിൽ വിജയം കണ്ടുവെന്ന ചോദ്യത്തിന് പോലും പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് ഇതൊന്നും അറിയാത്തയാളല്ല. എന്നാൽ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ രഞ്ജിത്ത് സമാന്തര സിനിമയെടുക്കുന്നവരെ വിമർശിക്കുന്നത് മലർന്ന് കിടന്ന് തുപ്പുന്നതു പോലെയാണ്.

Kerala, Kerala-News, Kannur, Ranjith, Cinema, Indian Express, Entertainment, Ranjith's remarks draw criticism in Kerala.

തന്റെചലച്ചിത്ര ജീവിതത്തിന്റെ തുടക്കത്തിൽ രഞ്ജിത്ത് തിരക്കഥയെഴുതിയ എല്ലാ സിനിമകളും സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യമുണ്ടായിട്ടും വിജയിച്ചിരുന്നില്ലെന്ന യാഥാർത്ഥ്യം മറന്നു കൊണ്ടാണ് ഈ തള്ളിവിടൽ നടത്തുന്നത്. മികച്ച സിനിമയായിട്ടും മായാമയൂരവും കൈയ്യൊപ്പുമൊന്നും നിർമ്മാതാവിന് നഷ്ടമുണ്ടാക്കിയവയാണ് നരസിംഹവും ആറാം തമ്പുരാനുമൊക്കെ വമ്പൻ ഹിറ്റുകളായപ്പോൾ, ഞാൻ , ഡ്രാമ, ലീല എന്നിങ്ങനെ അവസാന കാലങ്ങളിലെടുത്ത ചിത്രങ്ങളൊക്കെ ബോക്സ് ഓഫിസിൽ യാതൊരു ചലനങ്ങളുമുണ്ടാക്കാതെ കടന്നുപോയവയാണ്.

ഒരു ഫിലിം മെയ്ക്കറുടെ മികച്ച സിനിമകൾ ബോക്സ് ഓഫിസിൽ പണം വാരണമെന്നില്ലെന്നും കലാമൂല്യങ്ങളുള്ള ഇത്തരം സിനിമകൾ കാലത്തിന് അപ്പുറത്തേക്ക് സഞ്ചരിക്കുമ്പോഴാണ് ഉദാത്തമായി മാറുന്നതെന്നും പഴയ സ്കൂൾ ഓഫ് ഡ്രാമക്കാരനായ രഞ്ജിത്തിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. മലയാളത്തിൽ മാത്രമല്ല ലോക പ്രശസ്തമായ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെടുകയും അംഗീകാരം നേടുകയും ചെയ്തതാണ് ഡോ. പി കെ ബിജുവിന്റെ സിനിമകൾ. പ്രദർശന വിജയം മാത്രം ലക്ഷ്യമിട്ടല്ല, സമാന്തര സിനിമകളുടെ വഴിയിലാണ് ഡോക്ടർ ബിജു സഞ്ചരിക്കുന്നത്. എന്നാൽ കാതൽ എന്ന തമിഴ് സിനിമ നേടിയ പ്രദർശന വിജയം ചൂണ്ടിക്കാട്ടി ബിജുവിനെപ്പോലുള്ളവർക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോയെന്നു അദ്ദേഹം തന്നെ ചിന്തിക്കണമെന്നാണ് രഞ്ജിത്തിന്റെ ഉപദേശം.

ഇതു ചലച്ചിത്ര അക്കാദമിയെന്ന ഔദ്യോഗിക സ്ഥാപനത്തിൽ ചെയർമാൻ പദവിയിലിരിക്കുന്ന ഒരാളുടെ നയപ്രഖ്യാപനമാണോയെന്നറിയില്ല. ഡോക്ടർ ബിജുവിന്റെ അദൃശ്യ ജാലകങ്ങൾ എന്ന സിനിമയെ കുറിച്ചാണ് രഞ്ജിത്ത് ഒളിയമ്പ് എയ്തത്. നേരത്തെ തിരുവനന്തപുരത്ത് നടന്ന ഫിലിം ഫെസ്റ്റിവലിൽ ബിജുവിന്റെ ചിത്രങ്ങൾ പ്രദർശിക്കാതെ അവഗണിച്ചത് വിവാദമായിരുന്നു. രഞ്ജിത്തിന്റേത് മാടമ്പിത്തരമാണെന്ന വിമർശനവുമായി ഡോക്ടർ ബിജു തന്നെ രംഗത്തുവന്നിട്ടുണ്ടെങ്കിലും മറ്റു സമാന്തര സിനിമക്കാർ ആരും ഇതിനെതിരെ പ്രതികരിച്ചിട്ടില്ല.

കൃത്യമായ ദളിത് - അധ:സ്ഥിത രാഷ്ട്രീയം പറയുന്ന സിനിമകളാണ് ഡോക്ടർ ബിജുവിന്റെത്. ആറാം തമ്പുരാനെന്ന ഫ്യൂഡൽ മാടമ്പി സിനിമയുടെ അവശേഷിപ്പുകൾ ഇപ്പോഴും ഉള്ളിൽ പേറുന്ന രഞ്ജിത്തെന്ന ഫിലിം മെയ്ക്കർക്ക് ഇത്തരം സിനിമകൾ അരോചകമാവുന്നതിൽ അത്ഭുതമില്ല. എന്നാൽ സർക്കാർ നിയന്ത്രിത ചലച്ചിത അക്കാദമിയുടെ തലപ്പത്തിരുന്ന് ഇത്തരം ഗീർവാണങ്ങൾ വേണമോയെന്ന കാര്യംചിന്തിക്കേണ്ടതാണ്. ഔചിത്യപൂർണമായ നിലപാടുകൾ സിനിമയ്ക്കു കൂടി ഗുണകരമാവണം.

Keywords: Kerala, Kerala-News, Kannur, Ranjith, Cinema, Indian Express, Entertainment, Ranjith's remarks draw criticism in Kerala.
< !- START disable copy paste -->

Post a Comment