SWISS-TOWER 24/07/2023

Executed | ഇസ്രാഈൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ചാരനെ വധശിക്ഷയ്ക്ക് വിധേയമാക്കി ഇറാൻ; സംഘർഷം വർധിക്കുമോ?

 


ADVERTISEMENT

ടെഹ്‌റാൻ: (KVARTHA) ഇസ്രാഈലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയയാളുടെ വധശിക്ഷ നടപ്പിലാക്കിയതായി ഇറാൻ അറിയിച്ചു. ഇറാൻ സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎയാണ് ഈ വിവരം പുറത്തുവിട്ടത്. ഇയാൾക്ക് മൊസാദ് ഉൾപെടെയുള്ള വിദേശ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി ബന്ധമുണ്ടെന്നും ഒന്നിലധികം രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടിൽ പറയുന്നു. 

Executed | ഇസ്രാഈൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ചാരനെ വധശിക്ഷയ്ക്ക് വിധേയമാക്കി ഇറാൻ; സംഘർഷം വർധിക്കുമോ?

തെക്കുകിഴക്കൻ സിസ്‌റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ സഹെദാൻ ജയിലിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. 2022 ഏപ്രിലിൽ ഇറാനിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മൊസാദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ വധിക്കപ്പെട്ടയാൾ ആ മൂവരിൽ ഒരാളാണോ അതോ മറ്റാരെങ്കിലുമാണോ എന്ന വിവരവും വെളിപ്പെടുത്തിയിട്ടില്ല.

2022 ഡിസംബറിൽ ഇസ്രാഈൽ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ച് പ്രവർത്തിച്ചതിന് നാല് പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു. സാധാരണഗതിയിൽ, ആളുകളെ തൂക്കിലേറ്റിയാണ് ഇറാൻ വധശിക്ഷ നടപ്പാക്കുന്നത്. അഫ്ഗാനിസ്താനുമായും പാകിസ്താമായും അതിർത്തി പങ്കിടുന്ന ദാരിദ്ര്യം നിറഞ്ഞ പ്രവിശ്യയായ സിസ്റ്റാൻ-ബലൂചിസ്ഥാൻ, ഇറാനിയൻ സുരക്ഷാ സേനയും സുന്നി പക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കേന്ദ്രബിന്ദുവാണ്.

സംഘർഷം വർധിക്കുമോ?

കഴിഞ്ഞ കുറേ വർഷങ്ങളായി ഇറാനും ഇസ്രാഈലും പരസ്പരം ചാരവൃത്തി ആരോപിക്കുന്നുണ്ട്. ഇസ്രാഈൽ എപ്പോഴും ഇറാനെയാണ് തങ്ങളുടെ ഏറ്റവും വലിയ ഭീഷണിയായി കണക്കാക്കുന്നത്. ഇറാൻ ആണവായുധങ്ങൾ ഉപയോഗിക്കുന്നത് തടയാൻ സൈനിക നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഇസ്രാഈലുമായുള്ള സംഘർഷം വർദ്ധിച്ചേക്കാം.

Keywords: Iran, Israel, Hanged, Executed, Mossad, Spy, World, Jail, Iran says it has executed an Israeli Mossad spy.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia