Ramesh Chennithala | പുതുവത്സരദിനത്തിലെ രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി ഇത്തവണ ചേളന്നൂര്‍ പഞ്ചായതിലെ ഞാറക്കാട്ട് പട്ടികജാതി കോളനിയില്‍

 


തിരുവനന്തപുരം: (KVARTHA) ആദിവാസി-പട്ടികജാതി കോളനികളില്‍ അധിവസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനും, അവ സര്‍കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുമായി രമേശ് ചെന്നിത്തല ആരംഭിച്ച ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി ഇത്തവണ പുതുവര്‍ഷാരംഭം കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ചേളന്നൂര്‍ പഞ്ചായതിലെ ഞാറക്കാട്ട് പട്ടികജാതി കോളനിയില്‍ കോളനി നിവാസികളുമൊത്ത് ആഘോഷിക്കും.

രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്ന കാലത്ത് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും, ഉന്നമനത്തിനുമായാണ് ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്. ആദ്യതവണ കോളനി വികസനത്തിനായി സര്‍കാരിനെക്കൊണ്ട് ഒരു കോടി രൂപ വീതം അനുവദിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും പുതുവര്‍ഷം അവര്‍ക്കൊപ്പമാണ് ആഘോഷിച്ചിരുന്നത്.
 
Ramesh Chennithala | പുതുവത്സരദിനത്തിലെ രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി ഇത്തവണ ചേളന്നൂര്‍ പഞ്ചായതിലെ ഞാറക്കാട്ട് പട്ടികജാതി കോളനിയില്‍

ഈ വര്‍ഷവും ജനുവരി ഒന്ന് തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിക്ക് കോളനിയിലെത്തുന്ന അദ്ദേഹം അവിടുത്തെ ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കുകയും അവയെല്ലാം സര്‍കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തുടര്‍ന്ന് അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കും. അതിനുശേഷം ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും വീക്ഷിച്ച ശേഷമായിരിക്കും രമേശ് ചെന്നിത്തല മടങ്ങുക.

2011 ല്‍ ഗാന്ധിഗ്രാമം പരിപാടി തൃശൂരില്‍ കെ കരുണാകരന്റെ മണ്ഡലമായ മാളയിലെ കുന്നത്തുകാട് കോളനിയില്‍ നിന്നുമാണ് ആരംഭിച്ചത്. കഴിഞ്ഞ തവണ (2023) രമേശ് ചെന്നിത്തലയുടെ സ്വന്തം നിയോജകമണ്ഡലത്തിലെ ഹരിപ്പാട്ടെ കുമാരപുരം ചെന്നാട്ട് കോളനിയിലായിരുന്നു. 2012 -ല്‍ പാലക്കാട് അട്ടപ്പാടി -അഗളി, പുതുര്‍, മുള്ളി കോളനി, 2013 - ല്‍ പാലക്കാട് - അനാവായി ഊര് ആദിവാസി കോളനി, 2014 ല്‍ കോട്ടയം - തലയോലപറമ്പ് എസ് സി കോളനി, 2015 - ല്‍ വയനാട് ബത്തേരി പേരംപെറ്റ എസ് സി കോളനി 2016 ല്‍ കണ്ണൂര്‍ - പാല്‍ചുരം ആദിവാസി കോളനി, 2017 - ല്‍ മലപ്പുറം വേങ്ങര ഗാന്ധിക്കുന്ന് ആദിവാസി കോളനി, 2018 - ല്‍ എറണാകുളം കോതമംഗലം കുട്ടമ്പുഴ കുഞ്ചിപ്പാറകുടി ആദിവാസി കോളനി, 2019 ല്‍ കൊല്ലം പുനലൂര്‍ ഉറുകുന്ന് ഇന്ദിരാഗാന്ധി ആദിവാസി കോളനി, 2020 - ല്‍ ഇടുക്കി ഇടമലക്കുടി ആദിവാസി കോളനി, 2021 - ല്‍ പത്തനംതിട്ട ഗവി ആദിവാസി കോളനി, 2022 - തിരുവനന്തപുരം അമ്പൂരി പുരവിമല ആദിവാസി കോളനി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.

ഇവ കൂടാതെ വിതുര നാലകത്തിന്‍കാല പട്ടികവര്‍ഗ കോളനി, എറണാകുളം പള്ളിക്കര കുമാരപുരം കുന്നത്തുനാട് എസ് സി കോളനി, കൊല്ലം കുന്നത്തൂര്‍ പോരുവഴി പഞ്ചായതില്‍ കുറുംബകര കോളനി എന്നിവിടങ്ങളിലും ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായി രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

Keywords: Ramesh Chennithala's Gandhigram program on New Year's Day at Njarakkat Scheduled Caste Colony in Chelannur Panchayat, Thiruvananthapuram, News, Politics, Ramesh Chennithala, Gandhigram Program, New Year Celebration, KPCC President, K Karunakaran, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia