Rajyasabha | രാജ്യസഭയിൽ വെള്ളിയാഴ്ചകളിൽ നിസ്കാരത്തിന് നൽകിയിരുന്ന അരമണിക്കൂർ ഇടവേള ഇനിയില്ല; കാരണം പറഞ്ഞ് ഉപരാഷ്ട്രപതി

 


ന്യൂഡെൽഹി: (KVARTHA) രാജ്യസഭയിൽ വെള്ളിയാഴ്ചകളിൽ നിസ്കാരത്തിന് നൽകിയിരുന്ന അരമണിക്കൂർ ഇടവേള ഇനിയില്ല. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻഖർ ആണ് തീരുമാനം വ്യക്തമാക്കിയത്. സാധാരണയായി ഉച്ചഭക്ഷണത്തിനായി പിരിയുന്ന രാജ്യസഭ രണ്ട് മണിക്കാണ് വീണ്ടും ചേരുന്നത്. എന്നാൽ വെള്ളിയാഴ്ച ദിനങ്ങളിൽ 2.30 നാണ് ചേർന്നിരുന്നത്. ലോക്‌സഭയിൽ ഇത്തരം ഒരു ഇടവേള നൽകുന്നില്ല.
 
Rajyasabha | രാജ്യസഭയിൽ വെള്ളിയാഴ്ചകളിൽ നിസ്കാരത്തിന് നൽകിയിരുന്ന അരമണിക്കൂർ ഇടവേള ഇനിയില്ല; കാരണം പറഞ്ഞ് ഉപരാഷ്ട്രപതി

ഇപ്പോൾ രാജ്യസഭയിലെ ഉച്ചഭക്ഷണ ഇടവേള എല്ലാ വെള്ളിയാഴ്ചയും ലോക്‌സഭയിലേതിന് തുല്യമാക്കി. അതായത്, ലോക്‌സഭയിലെ ഉച്ചഭക്ഷണ ഇടവേള ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി വരെയാണ്. ഇപ്പോൾ രാജ്യസഭയിലും ഉച്ചഭക്ഷണ ഇടവേള ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണി മാത്രമാക്കി. രാജ്യസഭാ സെഷനുകൾ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ ആറ് വരെയും നടക്കും.

ഡിസംബർ എട്ടിന് വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭാ സമ്മേളനം പുനരാരംഭിച്ചപ്പോൾ ഡിഎംകെ എംപി തിരുച്ചി ശിവയാണ് വിഷയം ഉന്നയിച്ചത്. എല്ലാ വെള്ളിയാഴ്ചയും സഭാ സമ്മേളനം 2.30 നാണ് ആരംഭിക്കാറുള്ളതെന്നും സമയം മാറ്റിയപ്പോൾ എന്തിനാണ് ഈ മാറ്റം എന്ന വിവരം അംഗങ്ങളെ അറിയിച്ചില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാറ്റം ഇന്നല്ലെന്നും മുമ്പേയുള്ള മാറ്റമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ലോക്‌സഭ ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്നുവെന്നും ലോക്‌സഭയും രാജ്യസഭയും പാർലമെന്റിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഎംകെയുടെ മറ്റൊരു എംപിയായ എം മുഹമ്മദ് അബ്ദുല്ലയും വിഷയത്തിൽ ഇടപെട്ടു. 'ഇത് വർഷങ്ങളായി തുടരുന്ന രീതിയാണ്. 60-70 വർഷമായി തുടരുന്നു. വെള്ളിയാഴ്ച ജുമുഅ ആയതിനാൽ മുസ്ലീം ജനപ്രതിനിധികൾക്ക് വേണ്ടിയാണ് ഇത് നിശ്ചയിച്ചത്. തുടക്കം മുതലേ ഉള്ള ഒരു സമ്പ്രദായമാണിത്', അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ ജനവിഭാഗങ്ങളും സഭയിലുണ്ടെന്നും അതിനാൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം അധിക സമയം അനുവദിക്കാൻ സാധിക്കില്ലെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു.

Keywords: New Delhi, National, National-News, Rajyasabha, Namaz, Politic, Loksabha, Friday, Breaking, Rajyasabha Breaking Namaz: Big decision regarding Namaz in Rajya Sabha.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia