Rajinikanth | രജനി @ 73, ഇപ്പോഴും പൊന്നും വിലയുള്ള ഇന്ത്യൻ താരം; 250 കോടി പ്രതിഫലം വാങ്ങുന്ന തലൈവർ നൽകുന്ന സന്ദേശമെന്ത്?

 


/ നവോദിത്ത് ബാബു

കണ്ണൂർ: (KVARTHA) എഴുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന സ്റ്റൈൽ മന്നൻ രജനീകാന്തിനെ ആശംസകൾ കൊണ്ടു മൂടുകയാണ് തെന്നിന്ത്യൻ സിനിമാലോകം. ചലച്ചിത്ര ലോകത്തെ പ്രമുഖരെല്ലാം തലൈവർക്ക് ജന്മദിന ആശംസകളുമായി എത്തിയിട്ടുണ്ട്. തെന്നിന്ത്യയിൽ തന്നെ ഏറ്റവും വലിയ താരമൂല്യമുള്ള നടനും സൂപ്പർ സ്റ്റാറുമായി ശിവാജി ഗെയ്ക്ക് വാദെന്ന ബെംഗ്ളൂരു സ്വദേശിയായ കണ്ടക്ടർ മാറിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ കഠിന പ്രയ്തനത്തിന്റെയും തളരാത്ത ആത്മ വീര്യത്തിന്റെയും കഥകൾ ഒട്ടേറെയുണ്ട്.

Rajinikanth | രജനി @ 73, ഇപ്പോഴും പൊന്നും വിലയുള്ള ഇന്ത്യൻ താരം; 250 കോടി പ്രതിഫലം വാങ്ങുന്ന തലൈവർ നൽകുന്ന സന്ദേശമെന്ത്?

നാടകത്തിനേറെ ഇഷ്ടപ്പെട്ട ശിവാജി റാവു ഗെയ്ക്ക് വാദിന് സിനിമയെന്നും ഒരു സ്വകാര്യ സ്വപ്നം കൂടിയായിരുന്നു. സ്വന്തം സ്റ്റെൽ കൊണ്ടു പേന കറങ്ങി തിരിച്ചു തലയിൽ കർച്ചീഫ് കെട്ടി ബസിലെ. യാത്രക്കാരെ കൈയിലെടുത്തിരുന്ന ശിവാജി റാവുവെന്ന കർണാടക കോർപറേഷനിലെ കണ്ടക്ടറുടെ തലവിധി മാറുന്നത് അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചലച്ചിത്ര പഠനത്തിനെത്തുമ്പോഴണ്. 1975 ഓഗസ്റ്റ് 18 ന് റിലീസായ അപൂർവ്വരാഗങ്ങളാണ് രജനികാന്തിന്റെ ആദ്യ ചിത്രം. കമൽഹാസൻ , ജയസുധ, ശ്രീവിദ്യ തുടങ്ങിയവരായിരുന്നു അന്നത്തെ സഹതാരങ്ങൾ.

രജനീകാന്തിന് ആദ്യമായി കരിയർ ബ്രേക്ക് നൽകിയത് കെ ബാല ചന്ദർ സംവിധാനം ചെയ്ത നെട്രി കോൺ എന്ന സിനിമയായിരുന്നു. പിന്നീടങ്ങോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഒന്നിനു പുറകെ ഒന്നായി വമ്പൻ ഹിറ്റുകൾ, പ്രമുഖ ബാനറുകളിൽ 164-ലേറെ ചിത്രങ്ങൾ. തമിഴിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ രജനി യുഗം ആരംഭിക്കുകയായിരുന്നു. എം.ജി ആറിലൂടെ മലയാളിയായ ഒരു തമിഴനെ തമിഴ് മക്കൾക്കു ലഭിച്ചെങ്കിൽ രജനീകാന്തിലൂടെ കന്നഡിഗനായ ഒരു തമിഴനെയും ലഭിച്ചു. ബോളിവുഡിൽ വരെ തന്റെ സ്റ്റെൽ മാനറിസങ്ങളുമായി തിളങ്ങാൻ രജനിക്ക് കഴിഞ്ഞിരുന്നുവെങ്കിലും താൻ ആരാധക മനസിൽ കെട്ടിപ്പടുർത്തുയർത്തിയ വീര പരിവേഷത്തെ ഉലയ്ക്കുന്ന വേഷങ്ങൾ വളരെ കുറച്ചു മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ.

യന്തിരൻ പോലുള്ള ബ്രഹ്മാണ്ഡ പടങ്ങളിൽ നായകനും വില്ലനുമായി അദ്ദേഹം ഒരേ സമയം പകർന്നാടി. ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ജ്ഞാന വേലൽ സംവിധാനം ചെയ്യുന്ന തലൈവർ 170 എന്ന ചിത്രത്തിലും സകലതും രജനി മയമാണ്. 210 കോടി രൂപയാണ് അവസാനം നടിച്ച ജയിലറിൽ രജനീകാന്ത് പ്രതിഫലമായി വാങ്ങിയത്. ഇന്ത്യയിൽ ഒരു നടൻ വാങ്ങുന്ന ഉയർന്ന പ്രതിഫലമാണത്. ആദ്യം 100 കോടിയും പടം ബോക്സ് ഓഫിസ് കളക്ഷനിൽ മുന്നേറിയപ്പോൾ 110 കോടിയും ഒരു ബ്രാൻഡഡ് കാറും രജനിക്ക് നിർമ്മാതാക്കൾ സമ്മാനമായി നൽകി. നേരത്തെ 2007 ൽ പുറത്തിറങ്ങിയ ശിവാജിദി ബോസ് എന്ന ചിത്രമിറങ്ങിയ സമയത്തും രജനി ഏറ്റവും വലിയ പ്രതിഫലം വാങ്ങിയ ഇന്ത്യയിലെ ഏറ്റവും വലിയ നടനായി മാറിയിരുന്നു.

ബോക്സോഫീസിൽ തകർന്നടിഞ്ഞ പടമായിരുന്നു ശിവാജി. ഇപ്പോൾ ജ്ഞാന വേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും രജനികാന്ത് ഏറ്റവും റെക്കാർഡ് പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടനാകുമെന്നാണ് വിവരം. 250 കോടിയിലേക്ക് അതു കടക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. അൻപതു കലാമൂല്യമുള്ള തമിഴ് പടങ്ങൾ എടുക്കാവുന്ന പണമാണ് രജനീകാന്തിന്റെ ഡപ്പാം കുത്ത് പടങ്ങൾക്കായി ചിലവഴിക്കുന്നതെന്ന വിമർശനം തമിഴ് ചലച്ചിത്ര ലോകത്തു നിന്നു തന്നെ ഉയർന്നുവന്നിട്ടുണ്ട്.

Rajinikanth | രജനി @ 73, ഇപ്പോഴും പൊന്നും വിലയുള്ള ഇന്ത്യൻ താരം; 250 കോടി പ്രതിഫലം വാങ്ങുന്ന തലൈവർ നൽകുന്ന സന്ദേശമെന്ത്?

ഒരു വർഷം കുടുമ്പോൾ കൊടുങ്കാറ്റടിക്കുന്നതു പോലെയാണ് രജനികാന്തിന്റെ പടങ്ങൾ . ഇൻഡസ്ട്രിയിലെ സകലതും അടിച്ചു കൂട്ടി കൊണ്ടു പോകും. തലൈവർ തിരുമ്പി വരുമ്പോൾ സിംഹം മാതിരി വരുവേൻ എന്ന ഡയലോഗു പോലെ കോളിവുഡ് ഇൻഡസ്ട്രീയുടെ കാര്യം. രജനികാന്ത് എന്ന മെഗാ താരം തമിഴ് സിനിമയ്ക്ക് നൽകിയതെന്ത് എന്ന ചോദ്യം താരാധനക്കാരും വീരാരാധനക്കാരും മറന്നു പോയ ഒന്നാണ്. ഈ ചോദ്യം എന്നെങ്കിലും കാലം നേരിട്ടു വായിച്ചേക്കാം. ഉത്തരം രസികർ മൻഡ്രത്തിന് കേൾക്കാൻ അത്ര സുഖകരമായിരിക്കില്ലെന്നു മാത്രം.

Keywords: News, National News, Rajanikanth, Indian Actor, Indian Cinima, Birthday, Shiavaji, Tamil Filim, Yanthiran, jayilar, Rajinikanth becomes highest-paid actor in India. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia