Creative Meeting | മാനവിക ഇന്‍ഡ്യയ്ക്കായി പുരോഗമന സാഹിത്യ സംഘം കണ്ണൂരില്‍ 1000 സര്‍ഗാത്മക സദസുകള്‍ നടത്തും

 


കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, പുരോഗമന കലാസാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 26 മുതല്‍ ജനുവരി രണ്ടുവരെ 'വരൂ മാനവിക ഇന്‍ഡ്യക്കായ്' എന്ന ആശയം ഉയര്‍ത്തി ജില്ലയില്‍ 1000 സര്‍ഗാത്മക സദസുകള്‍ സംഘടിപ്പിക്കുന്നു.

Creative Meeting | മാനവിക ഇന്‍ഡ്യയ്ക്കായി പുരോഗമന സാഹിത്യ സംഘം കണ്ണൂരില്‍ 1000 സര്‍ഗാത്മക സദസുകള്‍ നടത്തും

27ന് വൈകുന്നേരം അഞ്ചിന് കുളപ്പുറം ഗ്രന്ഥാലയത്തില്‍ എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ക്യാംപയിനിന്റെ ഭാഗമായി 1000 ഗ്രന്ഥശാല കേന്ദ്രങ്ങളില്‍ സര്‍ഗാത്മക സദസുകള്‍ക്ക് രൂപം നല്‍കും. പ്രഭാഷണങ്ങള്‍ക്ക് പുറമെ കലാസാഹിത്യ അവതരണങ്ങള്‍ നടക്കും.

ജില്ലയിലെ എഴുത്തുകാര്‍, കലാകാരന്‍മാര്‍ ഗ്രന്ഥശാല സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സദസുകളില്‍ പങ്കാളികളാകുമെന്ന് എംകെ മനോഹരന്‍, പി കെ വിജയന്‍, കെ പി പ്രദീപ് കുമാര്‍, പി ടി രാജേഷ്, ടി പി വേണുഗോപാലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Keywords:  Purugamana Sahitya Sangam to hold 1000 creative meetings in Kannur for Manavika India, Kannur, News, Inauguration, Press Meet, MV Jayarajan, Campaign, Writers, Creative Meetings, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia