Prime Minister | പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി രണ്ടിന് തൃശൂരില്‍

 


ADVERTISEMENT

തൃശൂര്‍: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി രണ്ടിന് തൃശൂരില്‍ എത്തുന്നു. മഹിള സംഗമത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മോദിയുടെ സന്ദര്‍ശനം. 'സ്ത്രീശക്തി മോദിക്കൊപ്പം' എന്ന പേരിലുള്ള സംഗമം വൈകിട്ട് നാലുമണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ ആരംഭിക്കും.

അംഗന്‍വാടി, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ അടങ്ങുന്ന ലക്ഷം വനിതകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

Prime Minister | പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി രണ്ടിന് തൃശൂരില്‍

വണ്ടിപ്പെരിയാറില്‍ ആറുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടെന്ന കേസില്‍ ആഭ്യന്തര വകുപ്പ് നീതീകരിക്കാനാവാത്ത വീഴ്ച വരുത്തിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സിപിഎമുകാര്‍ ഉള്‍പെട്ട ഇത്തരം കേസുകളെല്ലാം അട്ടിമറിക്കപ്പെടുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിയും കേന്ദ്രത്തിനെതിരെ പച്ചക്കളം ആവര്‍ത്തിക്കുകയാണെന്നും സര്‍കാരിന്റെ കഴിവുകേട് മറച്ചുപിടിക്കാന്‍ കേന്ദ്രത്തെ പഴിചാരുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords: Prime Minister Narendra Modi coming to Kerala, will get warm reception in Thrissur, Thrissur, News, Prime Minister, Narendra Modi, K Surendran, Press Meet, Allegation, Politics, Kerala News. 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia