Fellowship | ത്വക്ക് രോഗ വിദഗ്ധൻ ഡോ. ഫിറോസിന്​ ലൻഡനിലെ റോയൽ കോളജിന്റെ ആദരവ്; ബിരുദാനന്തര ഫിസിഷ്യൻസ്​ ഫെലോഷിപ് ഏറ്റുവാങ്ങി

 


കണ്ണൂർ: (KVARTHA) പ്രമുഖ ത്വക്ക് രോഗ വിദഗ്ധനും ഡെർമറ്റോളജിസ്റ്റ്​ ദേശീയ സംഘടനാ സാരഥിയുമായ ഡോ. ഫിറോസ്​ കുരിക്കളകത്തിന് ലൻഡനിൽ ആദരവ്. റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് (FRCP) ഫെലോഷിപ് നൽകിയാണ് ആദരിച്ചത്. റീജന്റ്സ് പാർകിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസിൽ നടന്ന ചടങ്ങിൽ ആർസിപി പ്രസിഡന്റ് ഡോ. സാറാ ക്ലാർകിയിൽ നിന്ന് ഫിറോസ്​ ഫെ​ലോഷിപ്​ ഏറ്റുവാങ്ങി. ഫെലോഷിപ് ഓഫ് റോയൽ കോളജ് ഓഫ് ഫിസിഷ്യൻ‌സ് ഫാകൽറ്റി ലോകത്തിലെ തന്നെ പ്രമുഖരുൾപ്പെടുന്ന ഗ്രൂപ്​ നയിക്കുന്ന സംവിധാനമാണ്​.

Fellowship | ത്വക്ക് രോഗ വിദഗ്ധൻ ഡോ. ഫിറോസിന്​ ലൻഡനിലെ റോയൽ കോളജിന്റെ ആദരവ്; ബിരുദാനന്തര ഫിസിഷ്യൻസ്​ ഫെലോഷിപ് ഏറ്റുവാങ്ങി

 ഡെർമറ്റോളജി, കോസ്‌മെറ്റോളജി, ഡെർമറ്റോസർജറി, ലേസർ, ട്രൈകോളജി, വെനീറോളജി തുടങ്ങിയവയിൽ അനുഭവസമ്പത്തുള്ള ഡോ.ഫിറോസ്​ ആരോഗ്യ​സേവന രംഗത്ത്​ രണ്ട്​ പതിറ്റാണ്ട്​ സേവനം പിന്നിട്ടിട്ടുണ്ട്​. മലബാറിലെ പ്രശസ്ത സർജനായിരുന്ന പരേതനായ ഡോ. ഒ ടി യൂസഫിന്റെ മകനാണ്​​. കുവെമ്പു സർവകലാശാലയിലെ ദാവൻഗെരെ ജെജെഎം മെഡികൽ കോളജിൽ നിന്ന് ബിരുദമെടുത്ത ശേഷം മംഗ്ളുറു ഫാ. മുള്ളേഴ്സ് മെഡികൽ കോളജ്, മംഗ്ളുറു രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത് സയൻസസ് എന്നിവിടങ്ങളിൽ നിന്നാണ്​ പഠനം പൂർത്തീകരിച്ചത്​. .

ബെംഗ്ളൂറിലെ സെന്റ് ജോൺസ് മെഡികൽ കോളജിൽ പരിശീലനത്തിന് ശേഷം ചിദംബരം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോസ്‌മെറ്റോളജി ഡിപ്ലോമയും കരസ്ഥമാക്കി. അമേരികൻ അകാഡമി ഓഫ് ഡെർമറ്റോളജി ആൻഡ് ഡെർമറ്റോസർജറി ഇന്റർനാഷണൽ ഫെലോ നേടിയിരുന്നു. ദീർഘകാലം കണ്ണൂർ എകെജി ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നു. യുഎഇ ആരോഗ്യ മന്ത്രാലയത്തിൽ ശാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ സ്പെഷ്യലിസ്റ്റ് ഡെർമറ്റോളജിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന്​ കണ്ണൂരിൽ​ സ്കിൻ കെയർ ക്ലിനിക് സ്ഥാപിച്ചു.​.

വിവിധ ജേണലുകളിലും, അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക സമ്മേളനങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ വിവിധ ത്വക്ക് രോഗങ്ങളെക്കുറിച്ച് പൊതുജന ബോധവൽകരണ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. ലോകതലത്തിലെ ഡെർമറ്റോളജിസ്റ്റുകളുടെ രണ്ടാമത്തെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ ഇൻഡ്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ്, വെനറോളജിസ്റ്റ്സ് ആൻഡ് ലെപ്രോളജിജിസ്റ്റ്സിന്റെ (IADVL) 2020-22 വർഷത്തെ ദേശീയ സെക്രടറിയായിരുന്നു.

ഐഎഡിവിഎൽ ഡെർമാപ്രാക്‌സിസിന്റെ ദേശീയ കൺവീനർ, ഐഎഡിവിഎൽ കേരള ബ്രാഞ്ച് സംസ്ഥാന സെക്രടറി, വെബ് അഡ്മിൻ, ഐഎഡിവിഎൽ കേരള, കണ്ണൂർ ഡെർമ ക്ലബ് സെക്രടറി, മലബാർ ഡെർമറ്റോളജി ക്ലബ് ജോയിന്റ് സെക്രടറി തുടങ്ങിയ പദവികളും വഹിച്ചു. ഇപ്പോൾ ഐഎഡിവിഎൽ സംസ്ഥാന പ്രസിഡന്റാണ്. ഭാര്യ: ഡോ ഹസീന (കോഴിക്കോട് മെഡികൽ കോളജ് പാതോളജി വിഭാഗം അസോ. പ്രൊഫസർ). മക്കൾ: അഫ്രീൻ, അദ്നാൻ, ആസിം

Keywords: News, Malayalam, Kannur, Kerala, Dermatology, cosmetology, Dermotosurgery, Laser, Post Graduate Physicians Fellowship for Dr Firoz
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia