Amit Shah | ഇന്‍ഡ്യയ്ക്ക് ഒരു പതാകയും ഭരണഘടനയും മാത്രമേ ഉള്ളൂവെന്ന് മോദി സര്‍കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് അമിത് ഷാ ലോക് സഭയില്‍; രണ്ട് ഭരണഘടനകളും രണ്ട് പതാകകളും സാധ്യമാണോ എന്നും ചോദ്യം

 


ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യയ്ക്ക് ഒരു പതാകയും ഭരണഘടനയും മാത്രമേ ഉള്ളൂവെന്ന് മോദി സര്‍കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക് സഭയില്‍. 2019ല്‍ ജമ്മു കശ്മീരിലെ ആര്‍ടികിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Amit Shah | ഇന്‍ഡ്യയ്ക്ക് ഒരു പതാകയും ഭരണഘടനയും മാത്രമേ ഉള്ളൂവെന്ന് മോദി സര്‍കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് അമിത് ഷാ ലോക് സഭയില്‍; രണ്ട് ഭരണഘടനകളും രണ്ട് പതാകകളും സാധ്യമാണോ എന്നും ചോദ്യം

ഒരു ദേശീയ പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് രാഷ്ട്രീയ മുദ്രാവാക്യമല്ലെന്നും ഈ തത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ബിജെപി ഇത് ജമ്മുകശ്മീരില്‍ നടപ്പാക്കിയതായും അമിത് ഷാ വ്യക്തമാക്കി.

ഒരു ദേശീയ പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണെന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയിയുടെ പരാമര്‍ശം. ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാര്‍ എങ്ങനെയുണ്ടാകുമെന്ന് ആശ്ചര്യപ്പെട്ട അമിത് ഷാ രണ്ട് ഭരണഘടനകളും രണ്ട് പതാകകളും സാധ്യമാണോ എന്നും ചോദിച്ചു.

സൗഗത റോയിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ ഷാ ആരു ചെയ്താലും അത് തെറ്റാണ്, നരേന്ദ്ര മോദി അത് തിരുത്തി. നിങ്ങളുടെ അംഗീകാരമോ വിയോജിപ്പോ ഒന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. രാജ്യം മുഴുവന്‍ ആഗ്രഹിച്ചതാണ് അത് എന്നും അമിത് ഷാ പറഞ്ഞു.

ഒരു ചിഹ്നം, ഒരു നേതൃത്വം, ഒരു ഭരണഘടന എന്നത് ഒരിക്കലും ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമല്ല. ഒരു രാജ്യത്തിന് ഒരു പ്രധാനമന്ത്രിയും ഒരു പതാകയും ഒരു ഭരണഘടനയും വേണമെന്നാണ് 1950 മുതല്‍ ഞങ്ങള്‍ പറയുന്നത്. ഞങ്ങളത് നടപ്പാക്കി എന്നും അമിത് ഷാ വ്യക്തമാക്കി.

Keywords: PM Modi ensured India has 'one flag, one constitution': Amit Shah in Lok Sabha, News Delhi, News, PM Modi, Amit Shah, Lok Sabha, Criticism, Jammu Kashmir, Article 370, Politics, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia