Follow KVARTHA on Google news Follow Us!
ad

Criticized | പിണറായി സര്‍കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പരാജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി

നമ്മുടെ വിദ്യാഭ്യാസ നിലവാരം തീര്‍ത്തും നിരാശജനകമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് PK Kunhalikutty, Criticized, LDF Govt, Politics, Kerala
കണ്ണൂര്‍: (KVARTHA) കേരള സര്‍കാരിന്റെ സാമ്പത്തിക മാനേജ് മെന്റ് പൂര്‍ണ പരാജയമാണെന്നും ഒന്നാം പിണറായി സര്‍കാരിലും രണ്ടാം പിണറായി സര്‍കാരിലും ധനകാര്യ മന്ത്രിമാരായിരുന്നവര്‍ കേരളത്തെ പട്ടിണിയിലും കെടുകാര്യസ്ഥതയിലും കൊണ്ടെത്തിച്ചുവെന്നും മുസ്ലിം ലീഗ് ദേശീയ ജെനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി.

PK Kunhalikutty Criticized LDF Govt, Kannur, News, PK Kunhalikutty, Criticized, LDF Govt, Politics, Education, Economic Crisis, Allegation, Kerala


ഒരു ഉപഭോക്ത സംസ്ഥാനമായ കേരളത്തില്‍ നികുതി പിരിവിലും മറ്റും അമാന്തം കാട്ടിയത് കൊണ്ടാണ് ഇത്രയേറെ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെന്നും ഇതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് പാവപ്പെട്ട കൂലിത്തൊഴിലാളികളും കര്‍ഷകരും മറ്റുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴീക്കോട് നിയോജക മണ്ഡലം യുഡിഎഫ് വിചാരണ സദസ് വളപട്ടണം മിനി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ പി എം മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു.

കേരളത്തില്‍ വിദ്യാഭ്യാസം നേടിയ കുട്ടികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ വിലയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസ നിലവാരം തീര്‍ത്തും നിരാശജനകമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠനത്തിനുവേണ്ടി നമ്മുടെ നാടുവിട്ടുപോയ ഒരു വര്‍ഷമാണ് കടന്നുപോയത്. ഈ വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കതും പൂട്ടുന്നു.

കേരളത്തില്‍ ഇന്നത് വാര്‍ത്തയല്ലാതായി മാറി. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഒരു പൊതുമേഖലാ സ്ഥാപനങ്ങളെങ്കിലും പൂട്ടിയാല്‍ അന്ന് പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങിയ യുവജന സംഘടനകള്‍ക്കും സിപിഎം തൊഴിലാളി സംഘടനകള്‍ക്കും ഇന്നത് ഒരു വിഷയമേ അല്ലാതായി മാറിയിരിക്കുകയാണ്. സര്‍കാര്‍ ജീവനക്കാരുടെ ശമ്പളം എപ്പോള്‍ മുടങ്ങും എന്ന് പറയാറായില്ല.

പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനില്ല, റേഷന്‍ കടകളും മാവേലി സ്റ്റോറുകളും കാലിയാണ്. ഇവിടെ സാധനം വിതരണം ചെയ്യുന്നവര്‍ക്കും കോണ്‍ടാക്ട് മാര്‍ക്കും കോടികള്‍ കുടിശ്ശികയായി കൊടുത്തു തീര്‍ക്കാനുണ്ട്. അങ്ങനെ വിവിധ ഘടകങ്ങളില്‍ കേരളത്തെ പാപ്പരാക്കി മാറ്റിയ ഒരു സര്‍കാരിനെതിരെയുള്ള കുറ്റവിചാരണയാണ് ഇങ്ങനെയുള്ള വിചാരണ സദസുകള്‍ ഭീഷണിപ്പെടുത്തിയോ ഭയപ്പെടുത്തിയോ അല്ല ജനങ്ങളെ ഇവിടെ എത്തിക്കുന്നത്.

സ്വയം ജനങ്ങള്‍ ഇവിടെ ഒഴുകിവരുകയാണ്. എന്നാല്‍ നവ കേരളസദസ് എന്ന പേരില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന ബസ് യാത്ര കൊണ്ടുള്ള ഉദ്ദേശം എന്താണെന്ന് അവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, മുസ്ലിം യൂത് ലീഗ് ദേശീയ ജെനറല്‍ സെക്രടറി അഡ്വ ഫൈസല്‍ ബാബു, സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുര്‍ റഹ്‌മാന്‍ കല്ലായി, ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ് , മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുല്‍ കരീം ചേലേരി, ജെനറല്‍ സെക്രടറി കെടി സഹദുള്ള, സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രടറി സിഎ അജീര്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പിടി മാത്യു, ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ വി പി വമ്പന്‍, ബി കെ അഹ് മദ് മഹമൂദ് അള്ളാംകുളം, ടി കെ അജിത്, സിപി റഷശീദ്, കാരിച്ചി ശശീന്ദ്രന്‍, സിവി സന്തോഷ്, ടി ജയകൃഷ്ണന്‍, കുക്കിരി രാജേഷ്, പിവി അബ്ദുമാസ്റ്റര്‍, രഞ്ജിത് നാറാത്ത്, കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബിജു ഉമ്മര്‍, സിദ്ദീഖ് പുന്നക്കല്‍, എന്‍ എ ഗഫൂര്‍, റംസീന റഊഫ്, പിപി ഷമീമ, പുഷ്പലത ടീചര്‍, കെ പി വസന്ത എന്നിവര്‍ പ്രസംഗിച്ചു.

Keywords: PK Kunhalikutty Criticized LDF Govt, Kannur, News, PK Kunhalikutty, Criticized, LDF Govt, Politics, Education, Economic Crisis, Allegation, Kerala.

Post a Comment