Criticized | ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐയും എം എസ് എഫും നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണമെന്ന് പി കെ കൃഷ്ണദാസ്; മുഖ്യമന്ത്രിക്ക് ലഭിക്കുന്നപോലെ ഡൂപ്ലികറ്റ് പിന്തുണയല്ല ആരിഫ് മുഹമ്മദ് ഖാന് ലഭിക്കുന്നതെന്നും ബി ജെ പി നേതാവ്

 


കോഴിക്കോട്: (KVARTHA) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐയും എം എസ് എഫും നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. ഈ സാഹചര്യത്തില്‍ എസ് എഫ് ഐ നടത്തുന്നത് അരാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Criticized | ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐയും എം എസ് എഫും നടത്തുന്ന അക്രമസമരം അവസാനിപ്പിക്കണമെന്ന് പി കെ കൃഷ്ണദാസ്; മുഖ്യമന്ത്രിക്ക് ലഭിക്കുന്നപോലെ ഡൂപ്ലികറ്റ് പിന്തുണയല്ല ആരിഫ് മുഹമ്മദ് ഖാന് ലഭിക്കുന്നതെന്നും ബി ജെ പി നേതാവ്

ഗവര്‍ണര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സര്‍കാരാണ്. എന്നാല്‍ അതിന് കഴിയില്ലെന്നാണ് ഭീഷണികള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പിണറായി സര്‍കാര്‍ തയാറല്ലെങ്കിലും ഭരണഘടന പറയുന്ന സംരക്ഷണം അദ്ദേഹത്തിന് ഉറപ്പുനല്‍കാന്‍ ജനങ്ങള്‍ തയാറാണെന്നും കൃഷ്ണദാസ് പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാന്‍ ആരാണെന്ന് മുഖ്യമന്ത്രിക്കും എസ് എഫ് ഐ ക്കും ഇതുവരെ മനസ്സിലായിട്ടില്ല. അക്രമം കാണിച്ച് അദ്ദേഹത്തെ ഇല്ലാതാക്കാന്‍ കഴിയില്ല.

ഗവര്‍ണര്‍ ചെയ്തത് ശരിയാണെന്ന് ജനകീയ കോടതിയും നീതിന്യായ കോടതിയും അംഗീകരിച്ചിരിക്കുന്നു. ജനങ്ങളും ബിജെപിയും ആഗ്രഹിക്കുന്നത് ഗവര്‍ണര്‍ തുടരണമെന്നാണ്. യഥാര്‍ഥ ജനപിന്തുണയാണ് കഴിഞ്ഞദിവസം അദ്ദേഹത്തിന് കോഴിക്കോട്ട് ലഭിച്ചത്. ആരെയും നിര്‍ബന്ധിച്ച് കൊണ്ടുവന്നതല്ല. മുഖ്യമന്ത്രിക്ക് ലഭിക്കുന്നപോലെ ഡൂപ്ലികറ്റ് പിന്തുണയല്ല ഗവര്‍ണര്‍ക്ക് ലഭിച്ചത്.

ഗവര്‍ണറെ സര്‍വകലാശാലയില്‍ കാലുകുത്തിക്കില്ലെന്നാണ് എസ് എഫ് ഐ പറഞ്ഞത്. എന്നാല്‍, ഗവര്‍ണര്‍ തെരുവിലൂടെ നടന്നു. പരാജയപ്പെട്ട സ്ഥിതിക്ക് അക്രമസമരം നിര്‍ത്താന്‍ ഇവര്‍ തയാറാകണം. ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാനുള്ള ബുദ്ധിയുണ്ട്. ബിജെപി നേതാക്കളുമായി ചര്‍ച നടത്തിയാണ് അദ്ദേഹം തെരുവിലിറങ്ങിയതെന്ന ആരോപണം തെറ്റാണ്. ഗവര്‍ണര്‍ നിയമിച്ചവര്‍ക്ക് യോഗ്യത ഇല്ലെങ്കില്‍ കോടതിയെ സമീപിക്കാം. മാരാര്‍ ജി ഭവനില്‍ നിന്ന് ലിസ്റ്റ് നല്‍കുന്ന പരിപാടിയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

കണ്ണൂര്‍ പഴശ്ശിയുടെ ജന്മം കൊണ്ട് പവിത്രമായ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളുടെ രക്തം കൊണ്ട് ചുവന്ന ചരിത്രവും കണ്ണൂരിനുണ്ട്. ഇതിന് നേതൃത്വം വഹിച്ചത് പിണറായി ഉള്‍പെടെയുള്ളവരാണെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത്. രാഷ്ട്രപതി ഭരണത്തിനുള്ള വകുപ്പ് ഭരണഘടനയിലുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. എന്നാല്‍, കേരളത്തില്‍ അത് കൊണ്ടുവരാന്‍ ഉദ്ദേശമില്ല. ജനാധിപത്യപരമായ രീതിയില്‍ സിപിഎമിനെ തോല്‍പ്പിക്കുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

Keywords:  PK Krishnadas Criticized CM Pinarayi Vijayan, Kozhikode, News, PK Krishnadas, Criticized, CM Pinarayi Vijayan, Politics, BJP, SFI, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia