PC George | വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കും? നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്

 


കോട്ടയം: (KVARTHA) വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കേരള ജനപക്ഷം (സെക്യുലര്‍) ചെയര്‍മാന്‍ പിസി ജോര്‍ജ്. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുമായി ചേര്‍ന്ന് നില്‍ക്കുന്ന രാഷ്ട്രീയമായിരിക്കും പാര്‍ടിക്ക് ഉണ്ടാകുകയെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കിയത്. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമിറ്റി യോഗത്തിലാണ് തീരുമാനം. വര്‍കിങ് ചെയര്‍മാന്‍ ഇകെ ഹസ്സന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പിസി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

PC George | വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കും? നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്

ലോകത്തിനും രാജ്യത്തിനും ഒരു പോലെ സ്വീകാരനായ, ഇന്‍ഡ്യയുടെ വളര്‍ചയ്ക്ക് ഏറെ സംഭാവന നല്‍കുകയും ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്‍ഡ്യയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതാണ് രാജ്യതാല്പര്യങ്ങള്‍ക്ക് ഉത്തമമെന്ന് യോഗം വിലയിരുത്തിയതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എന്നാല്‍ ഇത് സംബന്ധിച്ച് എന്‍ഡിഎ മുന്നണി നേതൃത്വവുമായോ ബിജെപി നേതൃത്വവുമായോ ഔദ്യോഗിക ചര്‍ചകള്‍ നടന്നിട്ടില്ല. അതിനായി പാര്‍ടി സംസ്ഥാന കമിറ്റി തീരുമാനം അനുസരിച്ച് ബിജെപി, എന്‍ഡിഎ നേതൃത്വങ്ങളുമായി ചര്‍ച നടത്തുന്നതിന് പിസി ജോര്‍ജ്, ഇകെ ഹസ്സന്‍കുട്ടി, ജോര്‍ജ് ജോസഫ് കാക്കനാട്ട്, നിഷ എംഎസ്, പിവി വര്‍ഗീസ് എന്നിവര്‍ അംഗങ്ങളായ അഞ്ചംഗകമിറ്റിയെ ചുമതലപ്പെടുത്തിയതായും പാര്‍ടി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കാര്‍ഷിക മേഖലയില്‍ മോദി സര്‍കാര്‍ വലിയ വിപ്ലവങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍ കേന്ദ്രസര്‍കാര്‍ പദ്ധതികള്‍ക്ക് തുരങ്കം വെക്കുന്ന നിലപാടാണ് സംസ്ഥാന സര്‍കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് എന്നും പിസി ജോര്‍ജ് ആരോപിച്ചു. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും സംസ്ഥാന സര്‍കാര്‍ വകമാറ്റി ചിലവഴിക്കുകയാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തും എന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ട് വേണം കേന്ദ്രസര്‍കാരിനെതിരെ സമരം ചെയ്യാന്‍ എന്നും യോഗം ഉദ്ഘാടനം ചെയ്തു പിസി ജോര്‍ജ് പറഞ്ഞു.

Keywords:  PC George says Janapaksham with NDA in coming Lok Sabha elections, Kottayam, News, Politics, Janapaksham, PC George, Lok Sabha Elections, NDA, Allegation, Criticism, Narendra Modi, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia