MVD | ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിന്‍ ബസ് വീണ്ടും സര്‍വീസ് തുടങ്ങി; ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ എംവിഡി തടഞ്ഞു
Dec 26, 2023, 09:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (KVARTHA) വീണ്ടും സര്‍വീസ് തുടങ്ങിയ റോബിന്‍ ബസിനെ വഴിയില്‍ തടഞ്ഞ് മോടോര്‍ വാഹന വകുപ്പ്. സര്‍വീസ് തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് എംവിഡി തടയുകയായിരുന്നു. പത്തനംതിട്ട കോയമ്പതൂര്‍ റൂടിലാണ് ബസ് ഓടി
തുടങ്ങിയത്.
ബസ് തടഞ്ഞ് പരിശോധിച്ചശേഷം മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍വീസ് തുടരാന്‍ അനുവദിച്ചു. അതേസമയം, നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് റോബിന്‍ ബസ് ചൊവ്വാഴ്ച (26.12.2023) വീണ്ടും സര്‍വീസ് തുടങ്ങിയത്. കഴിഞ്ഞമാസം 24ന് പുലര്‍ചെയാണ് റോബിന്‍ ബസ് പിടിച്ചെടുത്തത്. കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് മോടോര്‍ വാഹന വകുപ്പ് ബസ് വിട്ട് നല്‍കിയത്.
ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ച (25.12.2023) ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഉടമ തിങ്കളാഴ്ച പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിര്‍ദേശം പരിഗണിച്ച് ചൊവ്വാഴ്ച ബസ് വിട്ടു കൊടുക്കുകയായിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സര്‍വീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോടോര്‍ വാഹന വകുപ്പ് അറിയിച്ചു.
കോണ്‍ട്രാക്ട് കാരേജ് പെര്‍മിറ്റ് ഉള്ള ബസ്, സ്റ്റേജ് കാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോടോര്‍ വാഹന വകുപ്പിന്റെ നിലപാട്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ അടുത്ത മാസം അന്തിമ വിധി പറയും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.