Remand Report | പാര്‍ലമെന്റ് അതിക്രമ കേസ് പ്രതികളുടെ ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഡെല്‍ഹി പൊലീസിന്റെ റിമാന്‍ഡ് റിപോര്‍ട്
Dec 16, 2023, 11:21 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) പാര്‍ലമെന്റ് അതിക്രമ കേസ് പ്രതികളുടെ ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഡെല്‍ഹി പൊലീസിന്റെ റിമാന്‍ഡ് റിപോര്‍ട്. അരാജകത്വം സൃഷ്ടിച്ച് ആവശ്യങ്ങള്‍ സര്‍കാറിനെ കൊണ്ട് അംഗീകരിപ്പിക്കുകയായിരുന്നു മുഖ്യസൂത്രധാരന്‍ ലളിത് ഝായുടേയും കൂട്ടാളികളുടേയും ലക്ഷ്യമെന്നും പൊലീസിന്റെ റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നു.
അതിക്രമത്തിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ശത്രുരാജ്യങ്ങള്‍ക്കോ ഭീകരസംഘടനകള്‍ക്കോ സംഭവത്തില്‍ പങ്കുണ്ടോയെന്നതും പരിശോധിച്ച് വരികയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് വിദേശബന്ധം ഉണ്ടോ എന്നും അന്വേഷിക്കും.
പാര്‍ലമെന്റില്‍ ഡിസംബര്‍ 13ന് നടന്ന അതിക്രമം പുനഃസൃഷ്ടിക്കാനും ഡെല്‍ഹി പൊലീസിന് പദ്ധതിയുണ്ട്. ഇതിനുള്ള അനുവാദം വൈകാതെ പൊലീസ് തേടുമെന്നാണ് റിപോര്‍ട്. പാര്‍ലമെന്റ് അതിക്രമ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു. മഹേഷ്, കൈലാശ് എന്നിവരെയാണ് ഡെല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.
കേസില്‍ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന 35കാരനായ ലളിത് ഝാ എന്നയാള്‍ ഡെല്‍ഹി പൊലീസിന് മുമ്പാകെ കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായതെന്ന് പൊലീസ് പറഞ്ഞു.
കോടതി പ്രതികളെ ഏഴുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 15 ദിവസം ആവശ്യപ്പെട്ടെങ്കിലും ഏഴുദിവസം അനുവദിക്കുകയായിരുന്നു.
പാര്‍ലമെന്റില്‍ ഡിസംബര്‍ 13ന് നടന്ന അതിക്രമം പുനഃസൃഷ്ടിക്കാനും ഡെല്‍ഹി പൊലീസിന് പദ്ധതിയുണ്ട്. ഇതിനുള്ള അനുവാദം വൈകാതെ പൊലീസ് തേടുമെന്നാണ് റിപോര്‍ട്. പാര്‍ലമെന്റ് അതിക്രമ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു. മഹേഷ്, കൈലാശ് എന്നിവരെയാണ് ഡെല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.
കേസില്‍ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന 35കാരനായ ലളിത് ഝാ എന്നയാള്‍ ഡെല്‍ഹി പൊലീസിന് മുമ്പാകെ കഴിഞ്ഞദിവസം കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായതെന്ന് പൊലീസ് പറഞ്ഞു.
സമൂഹ മാധ്യമ ഗ്രൂപായ ഭഗത് സിങ് ഫാന്‍ ക്ലബ് വഴിയാണ് ലളിത് ഝായും മഹേഷും ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബസില്‍ രാജസ്താനിലേക്ക് പോയ ലളിത് ഝാ ഡെല്‍ഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
നേരത്തെ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാഗര്‍ ശര്‍മ, മൈസൂരു സ്വദേശി മനോരഞ്ജന്‍ ഗൗഡ, മഹാരാഷ്ട്രയില്‍ നിന്നുള്ള അമോള്‍ ഷിന്‍ഡെ, ഹരിയാനക്കാരി നീലം എന്നിവരെയാണ് കോടതി കഴിഞ്ഞദിവസം ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

Keywords: Parliament Intruders Wanted To Form 'Political Outfit', Police To Probe Foreign Link, New Delhi, News, Remand Report, Delhi Police, Court, Custody, Parliament, Probe, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.