Police Custody | പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ചവരിലൊരാള്‍ എന്‍ജിനീയറിംഗ് ബിരുദധാരി; ലോക് സഭയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു

 


ന്യൂഡെല്‍ഹി: (KVARTHA) പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ചവരിലൊരാള്‍ എന്‍ജിനീയറിംഗ് ബിരുദധാരിയെന്ന് വിവരം. ബംഗ്ലൂരുവിലെ വിവേകാനന്ദ സര്‍വകലാശാലയിലാണ് 35 കാരനായ ഡി മനോരഞ്ജന്‍ പഠിച്ചതെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. മൈസൂരു സ്വദേശിയായ എന്‍ജിനീയറിംഗ് ബിരുദധാരിയായ ഡി മനോരഞ്ജനും, സാഗര്‍ ശര്‍മ എന്നയാളുമാണ് ലോക്‌സഭയില്‍ കയറി അംഗങ്ങല്‍ക്ക് മേല്‍ കളര്‍ സ്‌പ്രേ പ്രയോഗിച്ചത്. പിന്നീട് ആകെ പുക മറയായിരുന്നു. മഞ്ഞനിറത്തിലുള്ളതായിരുന്നു ഇവ.

Police Custody | പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ചവരിലൊരാള്‍ എന്‍ജിനീയറിംഗ് ബിരുദധാരി; ലോക് സഭയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നു

മൈസൂരു എംപി പ്രതാപ് സിന്‍ഹ നല്‍കിയ പാസ് ഉപയോഗിച്ചാണ് സാഗര്‍ ശര്‍മയും മനോരഞ്ജനും അകത്ത് കയറിയതെന്ന് ഇവരുടെ പാസില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മറ്റ് രണ്ടുപേര്‍ പുറത്തും ഉണ്ടായിരുന്നു. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചവരില്‍ 42 കാരിയായ നീലം, അമോല്‍ ഷിന്‍ഡെ എന്നിവരും പിടിയിലായിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികത്തിലാണ് വീണ്ടുമൊരു അതിക്രമം ഉണ്ടായിരിക്കുന്നത്.

അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ലോക് സഭയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. ഫോറന്‍സിക് സംഘം പാര്‍ലമെന്റ് വളപ്പില്‍ തെളിവ് ശേഖരിക്കുകയാണ്. കൂടാതെ സിആര്‍പിഎഫ് ഡിജിയും പാര്‍ലമെന്റിലെത്തിയിട്ടുണ്ട്. അതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. 

ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ ആവശ്യപ്പെട്ടു. വിവരങ്ങള്‍ അംഗങ്ങള്‍ അറിയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്ന് പറഞ്ഞ് രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോയി.

Keywords:  Parliament breach by protesters; 4 in custody, New Delhi, News, Parliament, Protest, Custody, Police, Forensic Probe, Criticism, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia