Parle-G | പാർലെ-ജി ബിസ്കറ്റിലെ സുന്ദരിയായ പെൺകുട്ടിയുടെ ചിത്രത്തിന് പകരമായി ഇൻസ്റ്റാഗ്രാം താരത്തിന്റെ മുഖം; അമ്പരിപ്പിച്ച് കമ്പനി; കാരണമിതാണ്!

 


ന്യൂഡെൽഹി: (KVARTHA) വിപണിയിൽ ബിസ്‌ക്കറ്റ് കമ്പനികൾ ഒരുപാടുണ്ടെങ്കിലും പാർലെ-ജിക്ക് നിരവധി ആരാധകരുണ്ട്. പാർലെ-ജി പാക്കറ്റിലെ സുന്ദരിയായ പെൺകുട്ടിയുടെ ചിത്രം ഉപഭോക്താക്കളുടെ മനസിൽ മായാതെ പതിഞ്ഞിട്ടുണ്ട്, പക്ഷേ പാർലെ-ജി പാക്കറ്റിൽ ആ പെൺകുട്ടിയുടെ ചിത്രം മാറ്റി ഒരു ഇൻസ്റ്റാഗ്രാം താരത്തിന്റെ ചിത്രം നൽകി ഇന്റർനെറ്റ് ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. പാർലെ-ജി ഔദ്യോഗിക അക്കൗണ്ടിൽ തന്നെയാണ് ചിത്രം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.

Parle-G | പാർലെ-ജി ബിസ്കറ്റിലെ സുന്ദരിയായ പെൺകുട്ടിയുടെ ചിത്രത്തിന് പകരമായി ഇൻസ്റ്റാഗ്രാം താരത്തിന്റെ മുഖം; അമ്പരിപ്പിച്ച് കമ്പനി; കാരണമിതാണ്!

കാരണം കൗതുകകരം

വ്ലോഗർ ജെർവാൻ ജെ ബൻഷായുടെ ഒരു വൈറൽ വീഡിയോയാണ് ഇതിന് നിമിത്തമായത്. നിങ്ങൾ പാർലെ ജി യുടെ ഉടമയെ കണ്ടുമുട്ടുകയാണെങ്കിൽ, അദ്ദേഹത്തെ പാർലെ സർ, മിസ്റ്റർ പാർലെ അല്ലെങ്കിൽ പാർലെ ജി എന്നാണോ വിളിക്കുന്നതെന്ന് അദ്ദേഹം ഒരു വീഡിയോയിൽ ചോദിച്ചു. അനിൽ കപൂറിന്റെ 'രാം ലഖൻ' എന്ന ചിത്രത്തിലെ 'ഏ ജി ഊ ജി' എന്ന പാട്ട് പശ്ചാത്തലത്തിൽ പ്ലേ ചെയ്യുന്നതായി കാണാം. പിന്നാലെ ഈ റീൽ സോഷ്യൽ മീഡിയയിൽ വൈറലായി. ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ വലിയ പ്രതികരണമുണ്ടാക്കി.

വീഡിയോ പാർലെ-ജിയുടെ ശ്രദ്ധയും പിടിച്ചുപറ്റി. കമ്പനിയും രസകരമായ കമന്റുമായി പങ്കുചേർന്നു. 'ബൻഷാ ജി, നിങ്ങൾക്ക് ഞങ്ങളെ ഒ ജി എന്ന് വിളിക്കാം' എന്ന കമന്റും നൽകി. ഇതിനുശേഷം, പാർലെ-ജി ബിസ്‌ക്കറ്റ് കവറിലെ സുന്ദരിയായ പെൺകുട്ടിയുടെ ചിത്രത്തിന് പകരം ജെർവാൻ ജെ ബൻഷായുടെ പുഞ്ചിരിക്കുന്ന ഫോട്ടോ ഉപയോഗിച്ച് ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ബിസ്കറ്റിന് 'ബൻഷാ ജി' എന്ന പേരും നൽകി. പിന്നാലെ രസകരമായ പ്രതികരണങ്ങളുമായി നെറ്റിസൻസും ഒപ്പം ചേർന്നു.


Keywords: News, Malayalam, National, Parle-G, Biscut, Company, Beautiful girl, Parle-G Replaces Iconic Girl's Image With This Instagram Influencer's Face, Here's Why
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia