Found Dead | ഓസ്‌കാർ പുരസ്‍കാരം നേടിയ 'പാരസൈറ്റ്' ചിത്രത്തിലെ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സ്വന്തം കാറിൽ

 


സോൾ: (KVARTHA) ഓസ്‌കാർ അവാർഡ് നേടിയ 'പാരസൈറ്റ്' എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദക്ഷിണ കൊറിയൻ താരം ലീ സൺ-ക്യുണിനെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ സോളിലെ ഒരു പാർക്കിൽ കാറിനുള്ളിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Found Dead | ഓസ്‌കാർ പുരസ്‍കാരം നേടിയ 'പാരസൈറ്റ്' ചിത്രത്തിലെ നടൻ ലീ സൺ ക്യൂൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സ്വന്തം കാറിൽ

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗ ആരോപണത്തിൽ അന്വേഷണത്തിന് ഹാജരായതിനെ തുടർന്ന് ലീ സൺ-ക്യുൺ വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു നിശാക്ലബിൽ വച്ച് മയക്കുമരുന്ന് ഉപയോഗിച്ചതായാണ് ആരോപണം.

1975ലാണ് ലീ സൺ-ക്യുൻ ജനിച്ചത്. 'പാരസൈറ്റ്' സിനിമയിൽ ധനികനായ ഒരു പിതാവിന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. 'ഹെൽപ്ലെസ്', 'ഓൾ എബൗട്ട് മൈ വൈഫ്' തുടങ്ങി നിരവധി ദക്ഷിണ കൊറിയൻ സിനിമകളിലും മറ്റും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. 'ഡോ ബ്രെയിൻ' എന്ന പേരിലുള്ള ആപ്പിൾ ടിവി പ്ലസിന്റെ ആദ്യ കൊറിയൻ ഒറിജിനൽ സീരീസിന്റെ ഭാഗമായിരുന്നു ലീ. 2021-ൽ പുറത്തിറങ്ങിയ ആറ് എപ്പിസോഡുകളുള്ള സയൻസ് ഫിക്ഷൻ ത്രില്ലറാണിത്.

2020-ൽ 'പാരസൈറ്റ്' നാല് ഓസ്‌കാറുകൾ നേടിയിരുന്നു. മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച വിദേശ ചിത്രം, മികച്ച ചിത്രം എന്നീ പുരസ്‌കാരങ്ങളാണ് നേടിയത്. ലീ സൺ ക്യൂൻ എന്താണ് കത്തിൽ എഴുതിയതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നതിനെ കുറിച്ച് മൊഴിയോ വിശദീകരണമോ പുറത്തുവന്നിട്ടില്ല. പോലീസ് ഇപ്പോൾ വിഷയം വിശദമായി അന്വേഷിക്കുകയാണ്.

Keywords: News, Worls, Parasite, Lee Sun-kyun, Obituary, Korea, Cinema, Investigation, Media Report, Oscar, 'Parasite' actor Lee Sun-kyun found dead inside car.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia