Padma Kumar | സഹതടവുകാര്‍ ആക്രമിക്കുമെന്ന് ഭയം; പദ് മ കുമാറിനെ താമസിപ്പിച്ചിരിക്കുന്നത് അതീവ സുരക്ഷയുള്ള സെലില്‍; കൂടെയുള്ളത് ഡോ വന്ദനാ ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ്

 


തിരുവനന്തപുരം: (KVARTHA) സഹതടവുകാര്‍ ആക്രമിക്കുമെന്ന ഭയത്തെ തുടര്‍ന്ന് ഓയൂരില്‍നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം സ്വദേശി കെആര്‍ പദ് മകുമാറിനെ (51) താമസിപ്പിച്ചിരിക്കുന്നത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷയുള്ള സെലില്‍. പദ് മ കുമാറിന് കൂട്ടായി കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ഡോ വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപുമുണ്ട്.

Padma Kumar | സഹതടവുകാര്‍ ആക്രമിക്കുമെന്ന് ഭയം; പദ് മ കുമാറിനെ താമസിപ്പിച്ചിരിക്കുന്നത് അതീവ സുരക്ഷയുള്ള സെലില്‍; കൂടെയുള്ളത് ഡോ വന്ദനാ ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ്

സുരക്ഷയെ കരുതിയാണ് പദ് മ കുമാറിനെ അതീവ സുരക്ഷാ സെലിലേക്ക് മാറ്റിയതെന്നും ശാന്തമായാണ് അദ്ദേഹം പെരുമാറുന്നതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. ആരോടും അധികം സംസാരിക്കില്ല. കഴിഞ്ഞ ദിവസം അഭിഭാഷകനെത്തി പദ് മ കുമാറുമായി സംസാരിച്ചു.

കേസിലെ പ്രതികളായ പദ് മ കുമാറിന്റെ ഭാര്യ എംആര്‍ അനിതകുമാരി (39), മകള്‍ പി അനുപമ (21) എന്നിവര്‍ അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. കേസിന്റെ തുടരന്വേഷണം കഴിഞ്ഞദിവസം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ഡി വൈ എസ് പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

ഡോ വന്ദനാദാസിനെ കുത്തികൊലപ്പെടുത്തിയ കേസും ഡി വൈ എസ് പി എംഎം ജോസാണ് അന്വേഷിച്ചത്. സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് അന്വേഷണ സംഘം കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

Keywords:  Padma Kumar is lodged in a high security cell, Thiruvananthapuram, News, Padma Kumar, Application, Jail, Police, Protection, Lawyer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia