Killed | 'ചോദിക്കുമ്പോഴെല്ലാം പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു; നിശ്ചയിച്ചിരുന്ന മാസ ശമ്പളം സമയത്ത് നല്‍കാത്തതിന് 15 കാരന്‍ ഹോടെലുടമയെ തല്ലിക്കൊന്നു'; മൃതദേഹം കണ്ടെത്തിയത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
Dec 7, 2023, 12:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഒഡീഷ: (KVARTHA) നിശ്ചയിച്ചിരുന്ന മാസ ശമ്പളം ചോദിച്ചിട്ടും സമയത്ത് നല്‍കാത്തതിന് കൗമാരക്കാരന്‍ ഹോടെലുടമയെ തല്ലിക്കൊന്നതായി റിപോര്‍ട്. 37 കാരനാണ് കൊല്ലപ്പെട്ടത്. ശമ്പളം നല്‍കാതെ അവഹേളിക്കുകയും ആക്രമിക്കുകയും ചെയ്തതിനാണ് 15 കാരന്‍ തൊഴിലുടമയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം നടന്നത്.
കൃത്യത്തെ കുറിച്ച് ഗഞ്ചം പൊലീസ് സൂപ്രണ്ട് പറയുന്നത്: ഗോപാല്‍പൂരില്‍ ആണ് ശമ്പളം തരാതെ ബുദ്ധിമുട്ടിച്ചയാളെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. നവംബര്‍ 29 ന് പുലര്‍ചെയാണ് കൊലപാതകം നടന്നത്. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ഹോടെലുടമയുടെ മൃതദേഹം കണ്ടെത്തിയത്.
രണ്ട് ദിവസമായി ഹോടെല്‍ തുറന്നിരുന്നില്ല. ഉടമ നാട്ടില്‍ പോയതായാണ് പ്രദേശവാസികള്‍ കരുതിയിരുന്നത്. ഒടുവില്‍ ഇയാള്‍ താമസിച്ചിരുന്ന വാടക മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച കുട്ടിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചു.
1500 രൂപ പ്രതിമാസ ശമ്പളത്തിലായിരുന്നു ഭഞ്ജനഗര്‍ പ്രദേശത്ത് നിന്നുള്ള 15 വയസുകാരന്‍ ഹോടെലില്‍ ജോലിക്ക് ചേര്‍ന്നത്. എന്നാല്‍ ശമ്പളം കൊടുക്കാതെ ഹോടെലടുമ കുട്ടിയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ശമ്പളം ചോദിക്കുമ്പോഴെല്ലാം ഇയാള്‍ കുട്ടിയെ പരസ്യമായി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ജോലി നിര്‍ത്തി പോകാനൊരുങ്ങിയ കുട്ടിയെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഹോടെലില്‍ തുടരാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു, ഒടുവില്‍ സഹികെട്ടാണ് കുട്ടി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
നവംബര്‍ 29 ന് പുലര്‍ചെ ഹോടെലുടമ താമസിക്കുന്ന വാടക മുറിയിലെത്തിയ കൗമാരക്കാരന്‍ ഉറങ്ങിക്കിടക്കുന്ന 37 കാരനെ ആദ്യം ഒരു സിമന്റ് സ്ലാബ് കൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് നിരവധി തവണ മര്‍ദിച്ചു. ഇയാളുടെ മരണം ഉറപ്പാക്കിയ ശേഷം വാതില്‍ പുറത്തു നിന്നും പൂട്ടി കുട്ടി സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.