New rules | ജനുവരി 1 മുതൽ രാജ്യത്ത് ഈ കാര്യങ്ങൾ മാറും; നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയും!

 


ന്യൂഡെൽഹി: (KVARTHA) 2024 ജനുവരി ഒന്ന് മുതൽ, കലണ്ടർ മാറുക മാത്രമല്ല, സാമ്പത്തികപരമായ നിരവധി മാറ്റങ്ങൾ രാജ്യത്ത് സംഭവിക്കും, അതിൽ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയുണ്ട്. അതിനാൽ, പുതുവർഷത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുമെന്നും അത് ജീവിതത്തിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും അറിയേണ്ടത് പ്രധാനമാണ്.
   
New rules | ജനുവരി 1 മുതൽ രാജ്യത്ത് ഈ കാര്യങ്ങൾ മാറും; നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയും!


* ബാങ്ക് ലോക്കർ കരാർ

ബാങ്കുകളിൽ ലോക്കറുകളുള്ള വ്യക്തികൾക്ക് പ്രധാനമാണിത്. പുതുക്കിയ ബാങ്ക് ലോക്കർ കരാറിൽ നാളിതുവരെ ഒപ്പിടാത്തവരുടെ ലോക്കറുകൾ ജനുവരി ഒന്നു മുതൽ മരവിപ്പിക്കാം.


* ഇൻഷുറൻസ് പോളിസി


ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ജനുവരി ഒന്ന് മുതൽ എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ഉപഭോക്തൃ വിവര രേഖകൾ പോളിസി ഉടമകൾക്ക് നൽകേണ്ടത് നിർബന്ധമാക്കി. ഇൻഷുറൻസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ലളിതമായ വാക്കുകളിൽ വിശദീകരിക്കുക എന്നതാണ് ഈ രേഖയുടെ ലക്ഷ്യം.


* സിം കാർഡ് കിട്ടാൻ ബുദ്ധിമുട്ടായിരിക്കും


പുതിയ ടെലികോം ബിൽ നടപ്പാകുന്നതോടെ സിം കാർഡുകൾ വാങ്ങുന്നതിലും മാറ്റങ്ങളുണ്ടാകും. ഓൺലൈൻ തട്ടിപ്പ് തടയാൻ, സിം കാർഡുകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സർക്കാർ കർശനമായ നിയമങ്ങൾ ഏർപ്പെടുത്തുന്നു. ഇപ്പോൾ സിം കാർഡ് ലഭിക്കുന്നതിന് കെവൈസി പ്രക്രിയ നിർബന്ധമാണ്. വ്യാജ സിം കാർഡ് കൈവശം വച്ചാൽ മൂന്നു വർഷം വരെ തടവും 50 ലക്ഷം രൂപ കനത്ത പിഴയും ലഭിക്കും. കൂടാതെ, സിം വിൽപ്പനക്കാർക്ക് പൂർണമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സിം വിൽക്കാൻ കഴിയൂ. സിം കാർഡുകളുടെ ബൾക്ക് വിതരണവും നിരോധിക്കും.


* കാർ വില ഉയരും


മെഴ്‌സിഡസ് ബെൻസ്, ഔഡി, മാരുതി, ടാറ്റ മോട്ടോഴ്‌സ് എന്നിവയുൾപ്പെടെ നിരവധി വാഹന നിർമ്മാതാക്കൾ, ജനുവരിയിൽ വാഹന വില ഉയർത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വില വർധന 2-3% വരെയായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്, അതേസമയം ചില മോഡലുകൾക്ക് വലിയ വില വർധനവ് ഉണ്ടായേക്കാം.


* യുപിഐ അക്കൗണ്ട് ബ്ലോക്ക് ചെയ്യാം


യുപിഐ പേയ്‌മെന്റ് നടത്തുന്ന ഉപയോക്താക്കൾക്കും ജനുവരി ഒന്ന് പ്രധാനമാണ്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) കഴിഞ്ഞ ഒരു വർഷമോ അതിൽ കൂടുതലോ ആയി ഉപയോഗിക്കാത്ത, ഗൂഗിൾ പേ, പേ ടിഎം, ഫോൺ പേ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ഐഡികൾ പുതുവർഷം മുതൽ ബ്ലോക്ക് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.


* ഡീമാറ്റ് അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങൾ


നിങ്ങൾക്ക് ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കിൽ, കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. സെബി അതായത് റെഗുലേറ്ററി സെക്യൂരിറ്റീസ് ബോർഡ് ഓഫ് ഇന്ത്യ, ഡീമാറ്റ് അക്കൗണ്ടിൽ നാമനിർദേശം ചേർക്കുന്നതിനുള്ള അവസാന തീയതിയായി 2023 ഡിസംബർ 31 ആയി നിശ്ചയിച്ചിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നോമിനിയെ ചേർക്കാത്ത ഏതെങ്കിലും അക്കൗണ്ട് ഉടമകളുടെ ഡീമാറ്റ് അക്കൗണ്ട് 2024 ജനുവരി ഒന്ന് മുതൽ മരവിപ്പിച്ചേക്കാം.


Keywords:  News, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Finance, UPI, Lifestyle, New rules from January 1, 2024: Financial changes to keep in mind

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia