Obituary | അന്തരിച്ച ദേശാഭിമാനി റിപോര്‍ടര്‍ എം വി പ്രദീപിന്റെ ഭൗതികശരീരം രാത്രിയോടെ കണ്ണൂരിലെത്തിക്കും

 


കണ്ണൂർ: (KVARTHA) ദേശാഭിമാനി സീനിയര്‍ റിപോര്‍ടര്‍ എം വി പ്രദീപിന്റെ (48) ഭൗതികശരീരം കണ്ണൂരിൽ ചൊവ്വാഴ്ച്ച രാത്രിയിലെത്തിക്കും. പത്തു മണിക്ക് കണ്ണൂർ പള്ളിക്കുന്നിലുള്ള ദേശാഭിമാനി യൂനിറ്റിൽ പൊതു ദർശനത്തിന് വെക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് സ്വദേശമായ എരുവേശിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപോര്‍ടറായ എം വി പ്രദീപ് തിങ്കളാഴ്ചയാണ് വിടവാങ്ങിയത്. രാത്രി 11.15 ഓടെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

Obituary | അന്തരിച്ച ദേശാഭിമാനി റിപോര്‍ടര്‍ എം വി പ്രദീപിന്റെ ഭൗതികശരീരം രാത്രിയോടെ കണ്ണൂരിലെത്തിക്കും

നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജെനറല്‍ ആശുപത്രിയിലും പിന്നീട് മെഡികല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട റിപോര്‍ടിങ്ങില്‍ ശ്രദ്ധേയമായ വാര്‍ത്തകള്‍ കൊണ്ടുവന്നിരുന്നു. മികച്ച ഹ്യൂമന്‍ ഇന്ററിസ്റ്റിംഗ് സ്റ്റോറിക്ക് തിരുവനന്തപുരം റസിഡന്റ്‌സ് അപക്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1998ല്‍ ശ്രീകണ്ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി. 2008ല്‍ സബ് എഡിറ്റര്‍ ട്രെയിനിയായി. കൊച്ചി, കോട്ടയം, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്, കോഴിക്കോട് ബ്യൂറോകളിലും സെന്‍ട്രല്‍ ഡസ്‌കിലും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം ചുണ്ടക്കുന്ന് മഴുവഞ്ചേരി വീട്ടില്‍ പരേതനായ വേലപ്പന്‍ നായർ - ലീലാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: പി കെ സിന്ധുമോള്‍ (ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി ഇൻഗ്ലീഷ് മീഡിയം എച്എസ്എസ് അധ്യാപിക). മകള്‍: അനാമിക (വിദ്യാര്‍ഥിനി, കെഎന്‍എം ഗവ. കോളജ് കാഞ്ഞിരംകുളം, തിരുവനന്തപുരം). സഹോദരങ്ങള്‍: പ്രദീഷ്, പ്രമീള.

Keywords: News, Kerala, Kannur, Obituary, Media, Deshabhimani Senior Reporter, General Hospital, Medical College,   MV Pradeep dead body will be brought to Kannur by night.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia