SWISS-TOWER 24/07/2023

MV Govindan | മന്ത്രി വി എൻ വാസവനെ തള്ളി എം വി ഗോവിന്ദൻ; വ്യക്തി പൂജ പാർടിയുടെ നയമല്ലെന്ന് വിശദീകരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (KVARTHA) മുഖ്യമന്ത്രിയെ ദൈവമെന്ന് സ്തുതിച്ച മന്ത്രി വി എൻ വാസവനെ തള്ളി സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദൻ. സിപിഎം വ്യക്തി പൂജയെ അനുകൂലിക്കുന്ന പാർടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി എൻ വാസവൻ പറഞ്ഞതിനെ കുറിച്ചു അദ്ദേഹത്തോട് ചോദിക്കണമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. വ്യക്തി പൂജ കമ്യൂണിസ്റ്റ് പാർടികളുടെ നിലപാടല്ല. ഈ കാര്യത്തെ കുറിച്ചു വി എൻ. വാസവൻ പറഞ്ഞതിനു ശേഷം താൻ പ്രതികരിക്കുമെന്നും അപ്പോൾ നിലപാട് വ്യക്തമാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

MV Govindan | മന്ത്രി വി എൻ വാസവനെ തള്ളി എം വി ഗോവിന്ദൻ; വ്യക്തി പൂജ പാർടിയുടെ നയമല്ലെന്ന് വിശദീകരണം

പണ്ട് നെഹ്രു പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം അമ്പലം പണിയുമെന്ന് പറഞ്ഞു. എന്നാൽ ഭൗതികവാദിയായ അദ്ദേഹം എങ്ങനെ അമ്പലം പണിയുമെന്ന ചോദ്യം പലരും ഉന്നയിച്ചു. എന്നാൽ താൻ ഇൻഡ്യയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പണിയുമെനാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഓരോ ആളുകൾ എങ്ങനെയാണ് അവർ പറയുന്നത് കൊണ്ടുള്ള അർഥം ഉദ്ദേശിക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അവർക്ക് മാത്രമേ അതു മനസിലാവുകയുള്ളുവെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

നവ കേരള സദസിനെതിരെ യൂത് കോൺഗ്രസ് നടത്തുന്നത് സമരമല്ല, കടന്നാക്രമണമാണെന്നാണ് അതിനെ പറയേണ്ടത്. പൊലീസ് കേസെടുത്തപ്പോൾ താൻ പേടിച്ചു പോയിയെന്നു പറഞ്ഞത് അങ്ങേയറ്റത്തെ ജനാധിപത്യ വിരുദ്ധമാണ്. തന്നെയാർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്ന ഭാവമാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. കോഴിക്കോട് മിഠായി തെരുവിൽ ഗവർണർക്ക് മിഠായി നുണയാൻ കഴിഞ്ഞത് കേരളത്തിന്റെ ക്രമസമാധാനം തകർന്നില്ലെന്നതിന്റെ തെളിവാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

യൂത് കോൺഗ്രസ് തിരുവനനന്തപുരത്ത് നടത്തുന്ന പ്രതിഷേധം നവകേരള സദസിനെ ബാധിക്കില്ല. സർകാർ പരിപാടി അതിന്റെ മുറയ്ക്കു തന്നെ നടക്കുമെന്നും ഏതെങ്കിലും രണ്ടാളുകൾ പ്രതിഷേധിച്ചാൽ നവകേരള സദസിനെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, Kerala, Kannur, V N Vasavan, Youth Congress, M V Govindan, Congress,   MV Govindan says about V N Vasavan.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia