Booked | ഗോവയിലെ സ്‌കൂളില്‍ നടത്തിയ മെഡികല്‍ കാംപില്‍ 15 കാരി 8 മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തല്‍; ആണ്‍സുഹൃത്തിനെതിരെ പീഡനത്തിന് കേസെടുത്ത് പൊലീസ്
Dec 17, 2023, 13:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പനജി: (KVARTHA) ഗോവയിലെ ഒരു സ്‌കൂളില്‍ നടത്തിയ മെഡികല്‍ കാംപില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനി എട്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തല്‍. 15 വയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുന്നവരാണ്. ആണ്‍കുട്ടി പിതാവിനൊപ്പവും പെണ്‍കുട്ടി അമ്മയ്ക്കൊപ്പവുമാണ് താമസിച്ചിരുന്നത്. സംസ്ഥാനത്തിനു പുറത്ത് ജോലി ചെയ്യുന്ന പിതാവിന്, പെണ്‍കുട്ടിയെ 15 ദിവസത്തിലൊരിക്കല്‍ കാണാന്‍ മാത്രമാണ് അനുമതിയുള്ളത്.
അടുത്തടുത്താണു രണ്ടു പേരുടെയും കുടുംബങ്ങള്‍ താമസിച്ചിരുന്നത്. വീടിന്റെ പരിസരത്ത് വോളിബോള്‍ കളിക്കുന്നിടത്തു വച്ചാണ് ഇരുവരും തമ്മില്‍ അടുത്തത്. കളിക്കുശേഷം ജെനറേറ്റര്‍ മുറിയില്‍ പോയി അടുത്തിടപഴകിയിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.
സ്‌കൂളില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പെണ്‍കുട്ടിയുടെ മാതാവിനെ അറിയിച്ചു. ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ഒരു ഗൈനകോളജിസ്റ്റിനെ കാണിക്കാനും നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ പ്രസവം അടുത്ത മാസം ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ബന്ധം തുടങ്ങുന്ന സമയത്ത് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ അടുത്തിടെ ആണ്‍കുട്ടിക്ക് 18 വയസ്സു പൂര്‍ത്തിയായി. സംഭവം നടക്കുമ്പോള്‍ ആണ്‍കുട്ടിയും പ്രായപൂര്‍ത്തിയാകാത്ത ആളായിരുന്നു എന്നതിനാല്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പിലാണു ഹാജരാക്കിയത്.

Keywords: Minor found pregnant at medical camp, police register molest case, Goa, News, Pregnant Girl, Medical Camp, Police, Booked, Students, Parents, Doctors, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.