Training program | കണ്ണൂര്‍ കോര്‍പറേഷനും സ്മാര്‍ടാകുന്നു; ഡിജിറ്റല്‍ പരിശീലന പരിപാടിയുമായി മേയറും ജീവനക്കാരും
Dec 5, 2023, 23:56 IST
കണ്ണൂര്‍: (KVARTHA) വിവര സാങ്കേതികവിദ്യയുടെ ആധുനിക കാലത്ത് പൊതുജനങ്ങള്‍ക്ക് പരമാവധി വേഗത്തില്‍ സേവനം ഉറപ്പുവരുത്തുന്നതിനായി കണ്ണൂര്‍ കോര്‍പറേഷനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വഴിയിലൂടെ സഞ്ചരിക്കുന്നു. കോര്‍പറേഷന്‍ മേയര്‍ ഉള്‍പ്പെടെയുള്ള ഭരണ സമിതിയും ഉദ്യോഗസ്ഥരുമാണ് ഇതിനായി ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ പരിശീലിച്ചത്.
2024 ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നടപ്പിലാക്കുന്ന
കെ സ്മാര്‍ട്ട് വെബ് ആപ്ലിക്കേഷനെ പരിചയപ്പെടുത്തുന്നതിനായി കണ്ണൂര്‍ കോര്‍പറേഷനില്‍ പരിശീലന ക്ലാസ് നടത്തി. പരിശീലന പരിപാടി മേയര്‍ ടി.ഒ .മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡെപ്യൂട്ടി ഡയറക്ടറും മുന്‍ നഗര കാര്യ ജോയിന്റ് ഡയറക്ടറുമായ പി. രാധാകൃഷ്ണന്‍ കെ സ്മാര്‍ട്ട് വെബ് ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ ലൈസന്‍സ്, ബില്‍ഡിംഗ് പെർമിറ്റ്, വസ്തു നികുതി, ധനകാര്യ മാനേജ്മന്റ്, ഡിജിറ്റല്‍ ഫയല്‍ മാനേജ്മന്റ്, എച്ച് ആര്‍ മാനേജ്മന്റ്, പരാതി പരിഹാര മാനേജ്മന്റ്, ജനന മരണ വിവാഹ രിജിസ്ട്രേഷന്‍ എന്നീ ആപ്ലിക്കേഷനുകളാണ് ജനുവരി ഒന്നു മുതല്‍ വിന്യസിക്കുന്നത്. ഇതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖാന്തരം മാത്രമേ നല്‍കുവാന്‍ സാധിക്കൂ. കെ സ്മാര്‍ട്ട് നടപ്പിലാകുന്നതോടെ കെട്ടിട നിര്‍മാണ അനുമതിക്കായി നിലവില്‍ ഉപയോഗിക്കുന്ന ഐബിപിഎംഎസ് അടക്കമുള്ള എല്ലാ വെബ് ആപ്ലിക്കേഷനുകളും ഒഴിവാക്കുന്നതാണ്. കെ സ്മാര്‍ട്ട് വരുന്നതോടുകൂടി പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുവാന്‍ സാധിക്കുമെന്ന് മേയര്‍ പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ കെ. ഷബീന ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്ദീന്‍, സുരേഷ്ബാബു എളയാവൂര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജസ്വന്ത് എന്നിവര്‍ സംസാരിച്ചു. വകുപ്പ് തലവന്മാരും ജീവനക്കാരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.

keywords: News, Malayalam News, Kerala, Kannur, Mayor and staff with training program in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.