Found Dead | 'വിവാഹേതരബന്ധം പുറത്തറിഞ്ഞതിലുള്ള മനോവിഷമം'; യുവാവിനേയും യുവതിയേയും ലോഡ് ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 


ADVERTISEMENT

തിരുപ്പതി: (KVARTHA) ആന്ധ്രാപ്രദേശിലെ ലോഡ് ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. നന്തികൊട്ടൂര്‍ സ്വദേശികളായ വിജയ് കുമാര്‍(35) റുഖ്സാന(45) എന്നിവരെയാണ് കര്‍ണൂലിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. റുഖ്സാനയെ കൊലപ്പെടുത്തിയശേഷം വിജയ് കുമാര്‍ വിഷംകുത്തിവെച്ച് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

Found Dead | 'വിവാഹേതരബന്ധം പുറത്തറിഞ്ഞതിലുള്ള മനോവിഷമം'; യുവാവിനേയും യുവതിയേയും ലോഡ് ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സംഭവത്തെ കുറിച്ച് കര്‍ണൂര്‍ ടൗണ്‍ പൊലീസ് പറയുന്നത്:


റുഖ്സാനയും വിജയ് കുമാറും വിവാഹേതരബന്ധത്തിലായിരുന്നു. ഇരുവരും വേറെ വിവാഹം കഴിച്ചിരുന്നു. അടുത്തിടെയാണ് അടുപ്പത്തിലായത്. എന്നാല്‍, ഇവരുടെ ബന്ധം പുറത്തറിഞ്ഞതോടെ ഇരുകുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടായി. ഇതാണ് മരണത്തിന് കാരണമായത്.

വെള്ളിയാഴ്ചയാണ് റുഖ്സാനയും വിജയ് കുമാറും ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ ഇവരെ പുറത്തുകാണാത്തതിനാല്‍ സംശയം തോന്നിയ ലോഡ് ജ് ജീവനക്കാരന്‍ ഏറെനേരം വാതിലില്‍മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയശേഷം വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് മുറിക്കുള്ളില്‍ രണ്ടുപേരെയും ചോരയില്‍ കുളിച്ചനിലയില്‍ കണ്ടത്. യുവതിയുടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. മുറിയില്‍നിന്ന് ഒരു സിറിന്‍ജും കണ്ടെടുത്തിട്ടുണ്ട്.

റുഖ്സാനയെ കുത്തിപ്പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയശേഷം വിജയ് കുമാര്‍ വിഷംകുത്തിവെച്ച് മരിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. 

Keywords:  Man and Woman Found Dead in Lodge, Andra Pradesh, News, Found Dead, Woman, Youth, Police, Inquest, Dead Body, Hospital, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia