Malavika Jayaram | മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ നവനീത് ഗിരീഷ്

 


ADVERTISEMENT

ചെന്നൈ: (KVARTHA) ജയറാം-പാര്‍വതി താരദമ്പതികളുടെ ഇളയമകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നവനീത് ഗിരീഷ് ആണ് വരന്‍. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമത്തില്‍ വൈറല്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹനിശ്ചയം നടക്കുന്നത്.

Aster_MIMS
Malavika Jayaram | മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരന്‍ നവനീത് ഗിരീഷ്

സഹോദരനും നടനുമായ കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലേക്ക് വന്നത്. തൊട്ടുപുറകെ കാളിദാസിന്റെ ഭാവിവധുവും മോഡലുമായ തരിണി കലിംഗരാരേയും കാണാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിന് ശേഷം മാളവികയുടെ കണ്ണുനനയുന്നതും വീഡിയോയില്‍ കാണാം. ഐവറി നിത്തിലുള്ള ഫുള്‍ സ്ലീവ് ബ്ലൗസും ലെഹംഗയുമാണ് മാളവിക ധരിച്ചത്. കഴുത്തുനിറഞ്ഞു കിടക്കുന്ന മാലയും വലിയ കമ്മലും സുതാര്യമായ ദുപ്പട്ടയുമൊക്കെ മാളവികയുടെ മാറ്റുകൂട്ടി. ഐവറി നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമാണ് നവനീത് ധരിച്ചത്.

അടുത്തിടെയാണ് കാമുകനേക്കുറിച്ച് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത്. നവനീതിന് പിറന്നാളാശംസ നേര്‍ന്നും ചിത്രംപങ്കുവെച്ചിരുന്നു. കാളിദാസിന്റെ വിവാവ നിശ്ചയദിനത്തിലും നവനീതിനൊപ്പമുള്ള ചിത്രങ്ങള്‍ മാളവിക പങ്കുവെച്ചിരുന്നു.

ഒരു മാസം മുമ്പാണ് സഹോദരന്‍ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസിന്റെ വിവാഹത്തിന് മുമ്പുതന്നെ മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ പാര്‍വതി വെളിപ്പെടുത്തിയിരുന്നു.

Keywords:  Malavika Jayaram got Engaged; Video Out, Chennai, News, Malavika Jayaram, Engagement, Social Media, Parvathi, Jayaram, Kalidasan, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia