Stray Dog | തെരുവ് നായ കുറുകെ ചാടി ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് പരുക്ക്; അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു
Dec 3, 2023, 15:00 IST
മലപ്പുറം: (KVARTHA) തെരുവ് നായ കുറുകെ ചാടി ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് പരുക്കേറ്റു. വളാഞ്ചേരി കോട്ടപ്പുറത്താണ് സംഭവം. യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വാഹനം നല്ല വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തിരുവേഗപ്പുറ നടുപറമ്പ് സ്വദേശി മുസമ്മിലാണ് അപകടത്തില്‍പെട്ടത്. ശനിയാഴ്ച (02.12.2023) രാത്രി വളാഞ്ചേരി യാറാ മാളില്‍ നിന്ന് ജോലി കഴിഞ്ഞു മടങ്ങവേ ആണ് മുസമ്മില്‍ സഞ്ചരിച്ച ബൈകിന് കുറുകെ നായ ചാടിയത്. ഇതോടെ ബൈകിന്റെ നിയന്ത്രണം വിട്ടതോടെ യുവാവ് റോഡിലേക്ക് തെറിച്ചുവീണു. പ്രദേശവാസികള്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.