Child Died | നായയുടെ ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ അപകടം; അമ്മയുടെ കയ്യില്‍നിന്ന് തെറിച്ച് കിണറ്റില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
Dec 11, 2023, 10:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (KVARTHA) നായയുടെ ആക്രമണത്തില്‍നിന്ന് ഓടി രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ അമ്മയുടെ കയ്യില്‍നിന്ന് തെറിച്ച് കിണറ്റില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണ്ടിക്കാട് തമ്പാനങ്ങാടിയിലാണ് ദാരുണ സംഭവം. ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂര്‍ കളത്തുംപടിയന്‍ ശിഹാബുദ്ദീന്റെയും ഏഴ് മാസം പ്രായമായ മകള്‍ ഹാജാ മറിയം ആണ് മരിച്ചത്.
ഞായറാഴ്ച (10.12.2023) രാവിലെ അഞ്ചേമുക്കാലോടെയായിരുന്നു വീട്ടുമുറ്റത്തുവെച്ച് അപകടം നടന്നത്. കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് കഴുകാന്‍ പുറത്തിറങ്ങിയ സമിയ്യയെ ഈ സമയത്ത് പട്ടി അക്രമിക്കാന്‍ എത്തിയെന്നും ഇതുകണ്ട് ഭയന്ന് അകത്തേക്ക് ഓടിയപ്പോള്‍ കയ്യില്‍നിന്ന് വഴുതി കുഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നു എന്നുമാണ് വീട്ടുകാര്‍ പറയുന്നത്.
ഉടന്‍ തന്നെ സംഭവം അറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേനാംഗം കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.