Drowned | നീന്തല്‍ കുളത്തില്‍ പരിശീലനത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു; അപകടം സഹോദരന്‍ നോക്കി നില്‍ക്കെ

 


മലപ്പുറം: (KVARTHA) വണ്ടൂരില്‍ നീന്തല്‍ കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുളിശ്ശേരി വാളശ്ശേരി ഫൈസല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് കെന്‍സ് (18) ആണ് മരിച്ചത്. അവധി ദിനത്തില്‍ സഹോദരനോടൊപ്പം നീന്താന്‍ പോയപ്പോഴായിരുന്നു അപകടത്തില്‍പെട്ടത്.

ഞായറാഴ്ച (10.12.2023) രാവിലെ 7.30ന് നടുവത്ത് തിരുവമ്പാടിയിലെ ഒരു വ്യക്തിയുടെ നീന്തല്‍ കുളത്തിലാണ് അപകടം നടന്നത്. സഹോദരന്‍ ബിന്യാമിനൊപ്പമാണ് മുഹമ്മദ് കെന്‍സ് നീന്താന്‍ എത്തിയത്. കെന്‍സ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന ഉടന്‍ സഹോദരന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് സമീപത്തുതന്നെ താമസിക്കുന്ന കുളത്തിന്റെ ഉടമയെ വിളിച്ചുവരുത്തി കരയ്ക്ക് കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരിച്ചു. വണ്ടൂര്‍ ഗവ വിഎംസിഎച്എസ്എസ് പ്ലസ്ടു വിദ്യാര്‍ഥിയാണ്.

Drowned | നീന്തല്‍ കുളത്തില്‍ പരിശീലനത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു; അപകടം സഹോദരന്‍ നോക്കി നില്‍ക്കെ



Keywords: News, Kerala, Kerala-News, Malappuram-News, Accident-News, Malappuram News, 18-Year-Old, Plus Two, Student, Drowned, Swim, Training, Wandoor News, Malappuram: 18-Year-Old Plus Two Student Drowned During Swimming Training In Wandoor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia