SWISS-TOWER 24/07/2023

Congress | 'കോടീശ്വരന്മാരുടെ മണ്ഡലത്തിൽ' പതറി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ; തെലങ്കാനയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ പിന്നിൽ

 


ADVERTISEMENT

ഹൈദരാബാദ്: (KVARTHA) തെലങ്കാനയിൽ കോൺഗ്രസിന് വേണ്ടി ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ പിന്നിൽ. മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ തെലങ്കാന രാഷ്ട്ര സമിതിയുടെ മാഗന്തി ഗോപിനാഥാണ് മുന്നേറുന്നത്. ജൂബിലി ഹില്‍സ് മണ്ഡലം ഹൈദരബാദിന്റെയും തെലങ്കാനയുടെയും രാഷ്ട്രീയ ഹൃദയമാണ്. ഹൈദരാബാദ് ജില്ലയിലെ 15 നിയമസഭാ മണ്ഡലങ്ങളില്‍ 3,75,430 വോട്ടര്‍മാരുള്ള ജൂബിലി ഹില്‍സിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്.
Aster mims 04/11/2022

Congress | 'കോടീശ്വരന്മാരുടെ മണ്ഡലത്തിൽ' പതറി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ; തെലങ്കാനയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ പിന്നിൽ

ഹൈദരാബാദ് മേഖലയിലെ ഏറ്റവും സമ്പന്നമായ പ്രദേശമാണ് ജൂബിലി ഹിൽസ് . സമ്പന്നമായ വാണിജ്യ ജില്ലയായ ബഞ്ചാര ഹില്‍സിനും സമീപത്തുള്ള ഹൈദരാബാദിലെ ഐടി ഹബ്ബായ ഹൈടെക് സിറ്റിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്ന ജൂബിലി ഹില്‍സ് കോടീശ്വരന്മാരുടെ മണ്ഡലം എന്നാണ് അറിയപ്പെടുന്നത്. വലിയ സെലിബ്രിറ്റികൾ, വ്യവസായികൾ, ശതകോടീശ്വരന്മാർ എന്നിവരും പാവപ്പെട്ടവരും ഇടത്തരക്കാരും താമസിക്കുന്ന പ്രദേശമാണ്.


മുസ്ലീം വോട്ടര്‍മാരും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാണ്. മുസ്ലീം ആധിപത്യമുള്ള മെഹ്ദിപട്ടണം, ടോളിചൗക്കി തുടങ്ങിയ പ്രദേശങ്ങൾ ഈ മണ്ഡലത്തിന് കീഴിലാണ്. ഇത്തവണ ഇവിടെ ന്യൂനപക്ഷ വോട്ടുകൾ കണക്കിലെടുത്താണ് അസ്ഹറുദ്ദീനെ കോൺഗ്രസ് രംഗത്തിറക്കിയത്. മുന്‍ ജൂബിലി ഹില്‍സ് എംഎല്‍എ പി വിഷ്ണുവര്‍ധന്‍ റെഡ്ഡിയെ ഒഴിവാക്കിയാണ് മുഹമ്മദ് അസ്ഹറുദ്ദീനെ സ്ഥാനാര്‍ത്ഥിയായി എഐസിസി പ്രഖ്യാപിച്ചത്. ബിജെപി സ്ഥാനാർത്ഥിയായി ലംഗള ദീപക് കുമാർ, എഐഎംഐഎം പാർട്ടിക്ക് വേണ്ടി മുഹമ്മദ് റാഷിദ് ഫറാസുദ്ദീൻ എന്നിവരും കളത്തിലിറങ്ങി. നിലവിൽ തെലങ്കാനയിൽ കോൺഗ്രസ് 67 സീറ്റുകളിലും ബിആർഎസ് 39 സീറ്റുകളിലും ബിജെപി ആറ് സീറ്റുകളിലും മറ്റുള്ളവർ ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നു.

Keywords: Election News, Politics, Telangana, Assembly, Hyderabad, Maganti Gopinath, Congress, Mohammed Azharuddin, Sports, India, Cricket, Captain, Maganti Gopinath leads, Congress' Mohammed Azharuddin trailing.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia