SWISS-TOWER 24/07/2023

HC Slams | 'പൊതുസ്ഥലത്ത് മര്യാദ പാലിക്കണം'; നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം

 


ADVERTISEMENT

ചെന്നൈ: (KVARTHA) അടുത്തിടെ പുറത്തിറങ്ങിയ 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ തൃഷയെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമീഷന്റെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തെങ്കിലും, കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ച് മന്‍സൂര്‍ അലി ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

തൃഷ, നടിയും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലിഖാന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

ഇപ്പോഴിതാ, നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസില്‍ മന്‍സൂര്‍ അലി ഖാനെ മദ്രാസ് ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. പരാതിയുമായി മുന്നോട്ട് പോകേണ്ടതും മാനനഷ്ടക്കേസ് കൊടുക്കേണ്ടതും തൃഷ ആണെന്ന് കോടതി പറഞ്ഞു. വാക്കാലുള്ള പരാമര്‍ശമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും കോടതി മന്‍സൂര്‍ അലി ഖാനെ ഓര്‍മിപ്പിച്ചു. സെലിബ്രിറ്റികളെ പലരും മാതൃകയാക്കുന്നുണ്ടന്നും അതു ശ്രദ്ധിക്കണമെന്നും കോടതി വ്യക്തമാക്കി. തുടര്‍ച്ചയായി താങ്കള്‍ വിവാദങ്ങളില്‍ പെടുന്നുണ്ടെന്നും തെറ്റു ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചതെന്നും കോടതി നടനോട് ചോദിച്ചു.

അതിനിടെ, കേസില്‍ ബാധിക്കപ്പെട്ടയാള്‍ താനാണെന്നും താന്‍ അതുവിട്ട് സമാധാനത്തോടെയിരിക്കുമ്പോള്‍ അദ്ദേഹം വീണ്ടും കേസുമായി വന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും തൃഷയ്ക്കുവേണ്ടി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസ് ഡിസംബര്‍ 22ലേക്ക് മാറ്റി.

HC Slams | 'പൊതുസ്ഥലത്ത് മര്യാദ പാലിക്കണം'; നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം



Keywords: News, National, National-News, Chennai-News, Malayalam-News, Madras High Court, Slams, Actor, Actress, Mansoor Ali Khan, Complaint, Filed, Trisha, Controversy, Derogatory, Madras High Court slams Mansoor Ali Khan; says, The complaint should be filed by Trisha'.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia