Lulu Group | ഒമാനില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ലുലു ഗ്രൂപ്; സുല്‍ത്വാന്‍ ഹൈതം ബിന്‍ ത്വാരിഖുമായി കൂടിക്കാഴ്ച നടത്തി ചെയര്‍മാന്‍ എംഎ യൂസുഫലി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മസ്ഖറ്റ്: (KVARTHA) ഒമാനിലെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനുള്ള നീക്കവുമായി മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീടെയിലറായ ലുലു ഗ്രൂപ്. ഒമാന്‍ ഭരണാധികാരിയായതിനു ശേഷം ആദ്യമായി ഇന്‍ഡ്യയിലെത്തിയ സുല്‍ത്വാന്‍ ഹൈതം ബിന്‍ ത്വാരിഖുമായി ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫലി ഇക്കാര്യം അറിയിച്ചത്. ഡെല്‍ഹി ലീല പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപിന്റെ ഒമാനിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി യൂസുഫലി ഒമാന്‍ സുല്‍ത്വാന് വിവരിച്ചു.

Lulu Group | ഒമാനില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ലുലു ഗ്രൂപ്; സുല്‍ത്വാന്‍ ഹൈതം ബിന്‍ ത്വാരിഖുമായി കൂടിക്കാഴ്ച നടത്തി ചെയര്‍മാന്‍ എംഎ യൂസുഫലി

ലുലു ഗ്രൂപിന് ഒമാന്‍ ഭരണകൂടം നല്‍കി വരുന്ന എല്ലാ പിന്തുണക്കും സഹകരണത്തിനും യൂസുഫലി സുല്‍ത്വാനെ നന്ദി അറിയിച്ചു. നിലവില്‍ 36 ഹൈപര്‍ മാര്‍കറ്റുകളും ഷോപിങ് മോളുകളുമാണ് ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഉള്ളത്. 

സീനിയര്‍ മാനേജ്മെന്റ് ഉള്‍പെടെ 3,500 ല്‍ അധികം ഒമാന്‍ പൗരന്മാരാണ് ലുലു ഗ്രൂപ് ഒമാനില്‍ ജോലി ചെയ്യുന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒമാന്‍ സുല്‍ത്വാന്റെ ബഹുമാനാര്‍ഥം രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നിലും യൂസുഫലി സംബന്ധിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാന്‍ സുല്‍ത്വാന്‍ ഉച്ചക്ക് ശേഷം മസ്ഖറ്റിലേക്ക് മടങ്ങി.
Aster mims 04/11/2022

Keywords:  Lulu group to expand operations in Oman, Oman, News, Muscat, Lulu Group, Business Man, MA Yusuf Ali, Meeting, President, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script